മിസ്റ്റര്‍ ഹോട്ട് ഫുഡ്‌സ് നിക്ഷേപം സമാഹരിച്ചു

മിസ്റ്റര്‍ ഹോട്ട് ഫുഡ്‌സ് നിക്ഷേപം സമാഹരിച്ചു

 

മുംബൈ: ഇന്‍ഡോര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫുഡ് ഡെലിവറി അഗ്രഗേറ്റര്‍ ആയ മിസ്റ്റര്‍ ഹോട്ട് ഫുഡ്‌സ് ഐവിക്യാമ്പില്‍ നിന്ന് സീഡ് റൗണ്ട് ഫണ്ട് സമാഹരിച്ചു. നിക്ഷേപ തുക എത്രയെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. പ്രാദേശിക ലഞ്ച് ഹോംസിനെയും ടിഫിന്‍ സെന്ററുകളെയും കോര്‍ത്തിണക്കിയാണ് കമ്പനി പ്രവര്‍ത്തിക്കുന്നത.് പുതുതായി സമാഹരിച്ച നിക്ഷേപം ഫുഡ് സെന്ററുകളുടെയും റെസ്‌റ്റോറന്റുകളുടെയും എണ്ണം കൂട്ടുന്നതിനായിരിക്കും കമ്പനി ഉപയോഗിക്കുക. ഓണ്‍ലൈന്‍ വില്‍പന വര്‍ദ്ധിച്ച സാഹചര്യത്തില്‍ ലോക്കല്‍ വെന്‍ഡേഴ്‌സ് നിലവിലുള്ള പ്രവര്‍ത്തനങ്ങള്‍ ടെക്‌നോളജി സഹായത്തോടെ കൂടുതല്‍ കാര്യക്ഷമമാക്കുവാന്‍ ഷെഫുകള്‍ക്ക് പ്രൊഫഷ്‌നല്‍ ട്രെയിനിംഗ് നല്‍കും.
ലളിതമായ സാധനങ്ങള്‍ പാകം ചെയ്യുന്നതിനുവേണ്ടി ചെറിയ അടുക്കളകളുടെ ആവശ്യം മിസ്റ്റര്‍ ഹോട്ട് ഫൂഡ്‌സ് ചൂണ്ടികാട്ടിയിരുന്നു. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള യുവജനസമൂഹത്തിലേക്ക് കൂടുതലായി എത്തിച്ചേരാനുള്ള പരിശ്രമവും കമ്പനി നടത്തുന്നുണ്ട്. കമ്പനിക്ക് കൂടുതല്‍ ഉയരങ്ങളില്‍ എത്താന്‍ കഴിയും-ഐവിക്യാമ്പ് പ്ലാറ്റ് ഫോമിലൂടെ കമ്പനിക്കുവേണ്ടി നിക്ഷേപം നടത്തിയ പവന്‍ രാജ് കുമാര്‍ അഭിപ്രായപ്പെട്ടു.

Comments

comments

Categories: Branding

Write a Comment

Your e-mail address will not be published.
Required fields are marked*