ജിയോമെട്രിക് ഇന്റലിജെന്‍സിനെ യുബര്‍ ഏറ്റെടുത്തു

ജിയോമെട്രിക് ഇന്റലിജെന്‍സിനെ യുബര്‍ ഏറ്റെടുത്തു

 

ന്യുയോര്‍ക്ക്: യുഎസ് കാബ് അഗ്രിഗേറ്റേഴ്‌സായ യുബര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്റ്റാര്‍ട്ടപ്പായ ജിയോമെട്രിക് ഇന്റലിജെന്‍സിനെ ഏറ്റെടുത്തു. രണ്ടു വര്‍ഷം മുമ്പ് ഒരു കൂട്ടം ശാസ്ത്രജ്ഞന്‍മാര്‍ ചേര്‍ന്നാരംഭിച്ച ജിയോമെട്രിക് ഇന്റലിജെന്‍സ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ്, മെഷീന്‍ ലേണിംഗ് തുടങ്ങിയ ഗവേഷണമേഖലകളിലാണ് പ്രവര്‍ത്തിക്കുന്നത്. സ്വന്തമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഗവേഷണ ലാബ് ആരംഭിക്കാനുള്ള യുബറിന്റെ പദ്ധതിയുടെ ഭാഗമാണ് ഏറ്റെടുക്കലെന്നാണ് അറിയുന്നത്.

ഏറ്റെടുക്കലിനുശേഷം ജിയോമെട്രിക് ഇന്റലിജെന്‍സ് ജീവനക്കാര്‍ യുബറിന്റെ ഭാഗമായി പ്രവര്‍ത്തിക്കും. ഇത് യുബറിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സെല്‍ഫ് ഡ്രൈവിംഗ് കാര്‍ പദ്ധതികള്‍ക്ക് ശക്തിപകരുമെന്നാണ് കരുതുന്നത്. ഇടപാടിന്റെ മറ്റ് വ്യവസ്ഥകളൊന്നും അറിവായിട്ടില്ല. നിലവില്‍ പിറ്റ്‌സ്ബര്‍ഗില്‍ യുബറിന്റെ ഒരു സെല്‍ഫ് ഡ്രൈവിംഗ് കാര്‍ കാബ് സേവനരംഗത്തുണ്ട്.

Comments

comments

Categories: Branding