500 രൂപ നിരക്കിനുള്ളില്‍ അത്യാകര്‍ഷക പ്രീ പേ ഓഫറുകളുമായി ടാറ്റാഡോകോമോ

500 രൂപ നിരക്കിനുള്ളില്‍ അത്യാകര്‍ഷക പ്രീ പേ ഓഫറുകളുമായി ടാറ്റാഡോകോമോ

കൊച്ചി: ടാറ്റാ ടെലിസര്‍വ്വീസസിന്റെ ഏകീകൃതടെലികോം കമ്പനിയായ ടാറ്റാ ഡോകോമോ 500 രൂപയ്ക്ക് അത്യാകര്‍ഷകസ്‌പെഷല്‍ പ്രീ പേ പാക്കുകള്‍ അവതരിപ്പിച്ചു. ടാറ്റാ ഡോകോമോ വരിക്കാര്‍ക്ക് സര്‍ക്കാര്‍ അറിയിപ്പ് പ്രകാരം പഴയ 500 രൂപ നോട്ടുകള്‍ കൊടുത്ത് ഡിസംബര്‍ 15, 2016 വരെ ഈ പ്ലാനുകള്‍ റീചാര്‍ജ്ജ് ചെയ്യുവാന്‍ കഴിയും. വരിക്കാര്‍ക്ക് പരമാവധി വോയ്‌സ്, ഡാറ്റാ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു ടാറ്റാ ഡോകോമോയുടെ ഈ പുതിയഓഫറുകള്‍.

500 രൂപ റീചാര്‍ജ്ജില്‍ 600 രൂപയുടെ സംസാരസമയവും, 494 രൂപ റീചാര്‍ജ്ജില്‍ ഹോംസര്‍ക്കിളുകളില്‍ 30 ദിവസത്തേക്ക് പരിധിയില്ലാതെ എസ്ടിഡി, ലോക്കല്‍കോളുകളും വരിക്കാര്‍ക്ക് ടാറ്റാഡോകോമോ വാഗ്ദാനം ചെയ്യുന്നു. ഡാറ്റാ, വോയ്‌സ് ആനുകൂല്യങ്ങള്‍ ഒരു റിചാര്‍ജ്ജില്‍ വേണമെന്ന് ആഗ്രഹിക്കുന്ന വരിക്കാര്‍ക്ക് 60 ദിവസം വാലിഡിറ്റിയോടുകൂടി 5 ജിബി 3ജി ഡാറ്റായും 250 രൂപ വിലയുള്ള സംസാരസമയവും ലഭിക്കുന്ന 496 രൂപയുടെ റിചാര്‍ജ്ജ് തെരഞ്ഞെടുക്കാം. ഡാറ്റാ കൂടുതല്‍ ഉപയോഗിക്കുന്ന വരിക്കാര്‍ക്കായി 90 ദിവസം വാലിഡിറ്റിയോടുകൂടി 10 ജിബി 3ജി ഡാറ്റ ലഭിക്കാവുന്ന 495 രൂപയുടെ റിചാര്‍ജ്ജ് കൂപ്പണും ടാറ്റാഡോകോമോ വിപണിയില്‍ അവതരിപ്പിച്ചിട്ടുണ്ട്.
നോട്ടു നിരോധനം നിലവില്‍ വന്ന ഈ വേളയില്‍ വരിക്കാരുടെ സൗകര്യാര്‍ത്ഥമാണ് ഞങ്ങള്‍ 500 രൂപയ്ക്കുള്ള ഈ സ്‌പെഷല്‍ പാക്കുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമേഖലകളിലുള്ള ഞങ്ങളുടെ കസ്റ്റമേഴ്‌സിന് അവരുടെവ്യത്യസ്തഅഭിരുചികള്‍ക്കനുസരിച്ച് പരമാവധി വോയ്‌സ്, ഡാറ്റാ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്ന തരത്തിലാണ് ഈ പ്ലാനുകള്‍ രൂപപ്പെടുത്തിയിരിക്കുന്നത്. പഴയ 500 രൂപ നോട്ടുകള്‍ കൊടുത്തുംവരിക്കാര്‍ക്ക് ഈ പ്ലാനുകള്‍ ലഭിക്കുന്നതാണ്. കസ്റ്റമേഴ്‌സിന്റെസംതൃപ്തിക്ക്കൂടുതല്‍ ശ്രദ്ധ കൊടുക്കുന്ന ടാറ്റാഡോകോമോ പുതുമയാര്‍ന്ന ഉല്പന്നങ്ങളുംസേവനങ്ങളും ലഭ്യമാക്കുന്നത് എന്നുംതുടരും, കര്‍ണ്ണാടക, കേരളസര്‍ക്കിളുകളുടെ കണ്‍സ്യൂമര്‍ ബിസിനസ്‌യൂണിറ്റ് തലവന്‍ ബാലാജി പ്രകാശ് പറഞ്ഞു.
ടാറ്റാഡോകോമോയുടെഎല്ലാ റീട്ടെയില്‍ഷോപ്പുകളിലും 2016 ഡിസംബര്‍ 15 വരെഈ പുതിയഓഫറുകള്‍ വരിക്കാര്‍ക്ക് ലഭ്യമാണ്.

Comments

comments

Categories: Branding