സുഷമ സ്വരാജിന്റെ വൃക്ക മാറ്റിവെക്കല്‍ അടുത്തയാഴ്ച്ച

സുഷമ സ്വരാജിന്റെ വൃക്ക മാറ്റിവെക്കല്‍ അടുത്തയാഴ്ച്ച

ന്യൂഡെല്‍ഹി : വൃക്ക രോഗത്തെത്തുടര്‍ന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലുള്ള കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് അടുത്തയാഴ്ച്ച വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയേക്കും. മന്ത്രിക്ക് വൃക്ക നല്‍കാന്‍ തയാറായി നിരവധി പേര്‍ രംഗത്തുവന്നിരുന്നു. എന്നാല്‍ ബന്ധുവിന്റെ വൃക്കയാണ് സുഷമ സ്വീകരിക്കുകയെന്നാണ് സൂചന. ശസ്ത്രക്രിയയ്ക്ക് തയാറെടുക്കുന്ന സുഷമയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

അവയവ മാറ്റത്തിന് അധികൃതരുടെ അനുമതിയാണ് ഇനി വേണ്ടത്. മറ്റ് നടപടികളെല്ലാം പൂര്‍ത്തിയാക്കിയതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ന്യൂമോണിയയും മറ്റ് ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നവംബര്‍ 7 നാണ് കേന്ദ്രമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Comments

comments

Categories: Slider, Top Stories