റിയല്‍റ്റി സൂചിക ആറ് ശതമാനം താഴ്ന്നു

 റിയല്‍റ്റി സൂചിക ആറ് ശതമാനം താഴ്ന്നു

ന്യൂഡെല്‍ഹി: നിക്ഷേപക താല്‍പ്പര്യം കുറഞ്ഞതോടെ ഈ വര്‍ഷം റിയല്‍റ്റി ഓഹരി സൂചിക എട്ട് ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഒട്ടുമിക്ക കമ്പനികളും വിപണിയില്‍ നഷ്ടം നേരിട്ടിട്ടുണ്ട്.
1,000, 500 നോട്ടുകള്‍ അസാധുവാക്കിയ പ്രഖ്യാപനത്തില്‍ നിന്ന് പ്രതിസന്ധി മറികടന്ന് തിരിച്ചെത്തണമെങ്കില്‍ ആറ് മാസമെങ്കിലുമെടുക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. നോട്ട് അസാധുവാക്കല്‍ തീരുമാനത്തിന് ശേഷം സാമ്പത്തിക, ഉപഭോഗ മേഖലകളിലുള്ള ഓഹരികള്‍ തിരുത്തലിന് വിധേയമാകും. അടുത്ത വര്‍ഷം പകുതിയോടെ സുസ്ഥിരത പ്രതീക്ഷിച്ചാല്‍ മതിയെന്നും ഇവര്‍ വ്യക്തമാക്കുന്നു. അതേസമയം, കോര്‍പ്പറേറ്റ് ഏണിംഗ് നേട്ടത്തിലെത്താന്‍ ഇനിയും സമയമെടുക്കുമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്.
നോട്ട് അസാധുവാക്കല്‍ തീരുമാനം പ്രഖ്യാപിച്ചതോടെ റിയല്‍റ്റി, എഫ്എംസിജി മേഖലകളില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ലിക്വിഡിറ്റി കുറയുന്നതോടെ വിപണിയിലുണ്ടാകുന്ന പ്രതിസന്ധി കണക്കിലെടുത്താണ് ഓഹരികള്‍ ഇടിഞ്ഞത്.

Comments

comments

Categories: Business & Economy