ഖത്തര്‍ എയര്‍വേയ്‌സ് എട്ട് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചു

ഖത്തര്‍ എയര്‍വേയ്‌സ് എട്ട് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചു

ദോഹ, ഖത്തര്‍: ലോകത്തിലെ ദ്രുതഗതിയില്‍ വളരുന്ന എയര്‍ലൈന്‍ ആയി അവാര്‍ഡ് നേടിയ ഖത്തര്‍ എയര്‍വേയ്‌സ് 2017-18 കാലയളവില്‍ നേരത്തെ പ്രഖ്യാപിച്ചിരുന്ന ഏഴ് സര്‍വീസുകള്‍ക്കുപുറമേ പുറമെ എട്ടു പുതിയ സര്‍വീസുകള്‍കൂടി പ്രഖ്യാപിച്ചു. ലോകത്തിലെ ആറ് ഭൂഖണ്ഡങ്ങളിലായി 150 ലക്ഷ്യസ്ഥാനങ്ങളാണ് ഖത്തര്‍ എയര്‍വേയ്‌സിനുള്ളത്. ഓസ്‌ട്രേലിയയിലെ അഞ്ചാമത്തെ ലക്ഷ്യസ്ഥാനമായ കാന്‍ബറ, അയര്‍ലന്‍ഡിലെ ഡബ്ലിന്‍, യുഎസ്എയിലെ പതിനൊന്നാമത്തെ ലക്ഷ്യസ്ഥാനമായ ലാസ് വേഗസ്, ബ്രസീലിലെ റിയോ ഡി ഷനീറോ, ചിലിയിലെ സാന്റിയാഗോ, ഇന്തോനേഷ്യയിലെ മൂന്നാമത്തെ ലക്ഷ്യസ്ഥാനമായ മേദന്‍ കൗലാനാമു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, സൗദി അറേബ്യയിലെ ഒന്‍പതാമത്തെയും പത്താമത്തെയും ലക്ഷ്യസ്ഥാനങ്ങളായ താബുക്, യാന്‍ബു എന്നിവയാണ് ഖത്തര്‍ എര്‍വേയ്‌സിന്റെ യാത്രാശൃംഖലയിലെ പുതിയ എട്ട് ലക്ഷ്യസ്ഥാനങ്ങള്‍. 2017-ല്‍ സര്‍വീസ് ആരംഭിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന ലക്ഷ്യസ്ഥാനങ്ങള്‍ക്കൊപ്പം ഇവയും കൂട്ടിച്ചേര്‍ക്കും.ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ കൊമേഴ്‌സ്യല്‍ യാത്രാവിമാനം ന്യൂസീലാന്‍ഡിലെ ഓക്‌ലാന്‍ഡിലേക്ക് ഫെബ്രുവരി 5-ന് സര്‍വീസ് ആരംഭിക്കും. ബോസ്‌നിയയിലെ സരയാവോ, മാസിഡോണിയയിലെ സ്‌കോപിയെ, ഗാബണിലെ ലിബര്‍വിലെ, ഫ്രാന്‍സിലെ നിസ്, തായ്‌ലാന്‍ഡിലെ നാലാമത്തെ ലക്ഷ്യസ്ഥാനമായ ചിയാംഗ് മായ്, കാമറൂണിലെ ഡുവാല എന്നിവയാണ് സര്‍വീസ് തുടങ്ങുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന മറ്റ് ലക്ഷ്യസ്ഥാനങ്ങള്‍.

ഹമദ് ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടിലെ ഏറ്റവും മികച്ച ഓണ്‍ബോര്‍ഡ് പരിചയവും ഏറ്റവും മികച്ച കണക്ടിംഗ് പരിചയവുമുള്ള ഖത്തര്‍ എയര്‍വേയ്‌സ് ലോകത്തിലെ ഏറ്റവും മികച്ച ശൃംഖലയാണ് വാഗ്ദാനം ചെയ്യുന്നതെന്ന് ഖത്തര്‍ എയര്‍വേയ്‌സ് ഗ്രൂപ്പിന്റെ ചീഫ് എക്‌സിക്യൂട്ടീവ് അക്ബര്‍ അല്‍ ബേക്കര്‍ പറഞ്ഞു. ലോകത്തിലെ നൂതനവും ശരാശരി അഞ്ച് വര്‍ഷത്തില്‍ കുറഞ്ഞതും നൂതന സാങ്കേതിക നിലവാരവുമുള്ള വിമാനങ്ങള്‍ അവാര്‍ഡിനര്‍ഹമായ അനുഭവം യാത്രക്കാര്‍ക്ക് നല്കുന്നതോടൊപ്പം ഏറ്റവും മികച്ച രീതിയിലും പരിസ്ഥിതിസൗഹൃദപരവും ആയി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. യാത്രക്കാര്‍ ബിസിനസ്, വിനോദം, അല്ലെങ്കില്‍ രണ്ടു കാര്യങ്ങളും ഒരുമിച്ച് വേണ്ടിവരുന്ന എല്ലാ യാത്രാആവശ്യങ്ങള്‍ക്കും ഖത്തര്‍ എയര്‍വേയ്‌സിനെ തെരഞ്ഞെടുക്കുന്നു എന്ന് ഉറപ്പുവരുത്തുകയാണ് തങ്ങളുടെ ഉദ്ദേശ്യമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് പുതിയ ശൃംഖല പ്രഖ്യാപിച്ചതോടെ മൂന്നാമതൊരു ഗള്‍ഫ് എയര്‍ലൈനുകളേക്കാളുമുപരി കൂടുതല്‍ ആളുകളുമായും കൂടുതല്‍ സ്ഥലങ്ങളുമായും ബന്ധം സ്ഥാപിക്കാനും യാത്രക്കാര്‍ക്ക് യാത്രയില്‍ സന്തോഷം ഉറപ്പുവരുത്താനും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഖത്തര്‍ എയര്‍വേയ്‌സ് യാത്രക്കാരോടൊത്ത് ലക്ഷ്യങ്ങളിലേക്ക് പോകുമെന്നും 2017-ലെ പുതിയ ലക്ഷ്യസ്ഥാനങ്ങളെ വരവേല്ക്കുകയും ചെയ്യുന്നതിനായി കാത്തിരിക്കുകയാണെന്നും അദ്ദഹം പറഞ്ഞു.

2016 വര്‍ഷത്തില്‍ ഇന്നുവരെ ഖത്തര്‍ എയര്‍വേയ്‌സ് 12 ലക്ഷ്യസ്ഥാനങ്ങളിലേക്ക് സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ട്. ഡിസംബറില്‍ രണ്ടു നഗരങ്ങളിലേക്കുകൂടി സര്‍വീസ് തുടങ്ങും. യുഎസ്എയിലെ അറ്റ്‌ലാന്റ, ബോസ്റ്റണ്‍, ലോസ് ആഞ്ചലസ്, യുകെയിലെ ബെര്‍മിംഗ്ഹാം, ഫിന്‍ലാന്‍ഡിലെ ഹെല്‍സിങ്കി, ഇറ്റലിയിലെ നാലാമത്തെ ലക്ഷ്യസ്ഥാനമായ പീസാ, അര്‍മേനിയായിലെ യേരേവാന്‍, മോറോക്കോയിലെ രണ്ടാമത്തെ ലക്ഷ്യസ്ഥാനമായ മാരാക്കേഷ്, യുഎഇയിലെ റാസ് അല്‍ ഖൈമ, നമീബിയയിലെ വിന്‍ഡോക്ക്, ഓസ്‌ട്രേലിയയിലെ സിഡ്‌നി, അഡിലെയ്ഡ് എന്നീ ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് ഈ വര്‍ഷം സര്‍വീസുകള്‍ ആരംഭിച്ചത്. തായ്‌ലാന്‍ഡിലെ മൂന്നാമത്തെ ലക്ഷ്യസ്ഥാനമായ ക്രാബിയിലേക്ക് ഡിസംബര്‍ ആറിനും സീഷെല്‍സിലേക്ക് ഡിസംബര്‍ 12 നും സര്‍വീസുകള്‍ ആരംഭിക്കും.

ലോകമെങ്ങുമുള്ള 150 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഖത്തര്‍ എയര്‍വേയ്‌സ് സര്‍വീസുകള്‍ നടത്തുന്നു. നൂതനവും, സാങ്കേതികമായി മികച്ചതുമായ ബോയിംഗ് 777, ഡ്രീംലൈനര്‍ വിമാനം, എ350 ഉള്‍പ്പെടെയുള്ള എയര്‍ബസ് വിമാനത്തിന്റെ എല്ലാ മോഡലുകളും സര്‍വീസിന് ഉപയോഗിക്കുന്നു. സ്‌കൈട്രാക്‌സിന്റെ മിഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച ജീവനക്കാര്‍ക്കുള്ള പ്രശംസ, 2016-ലെ ഏറ്റവും മികച്ച ബിസിനസ് ക്ലാസ്, ഏറ്റവും മികച്ച ബിസിനസ് ക്ലാസ് ലോഞ്ച്, ബിസിനസ് ട്രാവലറിന്റെ ഏറ്റവും മികച്ച ബിസിനസ് ക്ലാസ് അവാര്‍ഡുകള്‍ എന്നിവ ഖത്തര്‍ എയര്‍വേയ്‌സിന് ലഭിച്ചിട്ടുണ്ട്. 2016-ലെ ട്രാവല്‍ വീക്ക്‌ലി മഗെല്ലന്‍ അവാര്‍ഡ്‌സിന്റെ എ350 എയര്‍ക്രാഫ്റ്റിലെ അന്താരാഷ്ട്ര ബിസിനസ് ക്ലാസ് അനുഭവത്തിന് ഏറ്റവും വലിയ ബഹുമതിയായ ഗോള്‍ഡ്, അന്താരാഷ്ട്ര ഇക്കണോമി ക്ലാസിനും ‘ഗോയിംഗ് പ്ലേസസ് ടുഗെതര്‍’ ബ്രാന്‍ഡ് ക്യാംപെയ്‌നും സില്‍വര്‍ അവാര്‍ഡുകള്‍ കഴിഞ്ഞ മാസം ന്യൂയോര്‍ക്കില്‍വച്ച് ഖത്തര്‍ എയര്‍വേയ്‌സിന് ലഭിച്ചിരുന്നു.

Comments

comments

Categories: Branding