എം.വി.ആര്‍.കാന്‍സര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കമ്യൂണിക്കേഷന്‍-ക്രീയേറ്റീവ് ചുമതലകള്‍ പുഷ് ഇന്റഗ്രേറ്റഡിന്

എം.വി.ആര്‍.കാന്‍സര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കമ്യൂണിക്കേഷന്‍-ക്രീയേറ്റീവ് ചുമതലകള്‍ പുഷ് ഇന്റഗ്രേറ്റഡിന്

എം.വി.ആര്‍.കാന്‍സര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കമ്യൂണിക്കേഷന്‍-ക്രീയേറ്റീവ് ചുമതലകള്‍ പുഷ് ഇന്റഗ്രേറ്റഡിന്. പുഷ് ഇന്റഗ്രേറ്റഡ് കമ്യൂണിക്കേഷന്‍സിന്റെ പാലക്കാട്, കൊച്ചി, ബെംഗളൂരു, മുംബൈ ഓഫീസുകളായിരിക്കും ചുമതലകള്‍ നിര്‍വഹിക്കുക. ആശുപത്രിയുടെ ബ്രാന്റിങ്, മാര്‍ക്കറ്റിങ് ആസൂത്രണം, പ്രോസസ് മാനേജ്‌മെന്റ്, വിവിധ മാധ്യമങ്ങളിലൂടെയുള്ള കമ്യൂണിക്കേഷന്‍ ഡവലപ്‌മെന്റ്, സമൂഹത്തിലേക്കിറങ്ങിയുള്ള പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പ്, മീഡിയ പ്ലാനിങ്, ഡിജിറ്റല്‍ പദ്ധതികളുടെ നടപ്പാക്കല്‍, തുടങ്ങി നാനാവിധ പ്രവര്‍ത്തനങ്ങളുടെയെല്ലാം ചുമതലയാണ് പുഷ് ഇന്റഗ്രേറ്റഡിനെ നല്‍കിയിട്ടുള്ളത്.

ആരോഗ്യസേവന മേഖലയിലെ മാര്‍ക്കറ്റിങ് എന്നത് ഉപഭോഗവസ്തുക്കളുടെയോ മറ്റ് സേവനങ്ങളുടെയോ വിപണനം പോലെയോ അല്ലെന്ന് പുഷ് ഇന്റഗ്രേറ്റഡ് ചെയര്‍മാന്‍ വി.എ. ശ്രീകുമാര്‍ പറഞ്ഞു. ഈ അക്കൗണ്ട് പുഷ് ഇന്റഗ്രേറ്റഡ് നേടിയ കാര്യം പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യസേവനങ്ങള്‍ നല്‍കുന്നതില്‍ ലാഭമോ സാമ്പത്തിക നേട്ടമോ അല്ല പ്രചോദനം. എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍-റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കാഴ്ചപ്പാട് അതാണ്. അതു തന്നെയാണ് തങ്ങളെ ഇവിടേക്ക് ആകര്‍ഷിച്ചതും. കരുതലും സഹാനുഭൂതിയുമാണ് സമൂഹത്തിലേക്കിറങ്ങിയുള്ള പ്രവര്‍ത്തനങ്ങളുടെ ഹൃദയസ്ഥാനത്തു വേണ്ടതെന്ന നിര്‍ദേശമാണ് ഞങ്ങള്‍ മുന്നോട്ടു വെച്ചത്. എം.വി.ആര്‍.ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ ശ്രീ.വിജയകൃഷ്ണന്റെ വിശാല കാഴ്ചപ്പാടുകളും അദ്ദേഹത്തോടൊപ്പമുള്ള ലോകനിലവാരമാര്‍ന്ന സ്‌പെഷ്യലിസ്റ്റുകളുടെ ടീമും ഏറ്റവും മികച്ച സജ്ജീകരണങ്ങളും സമൂഹത്തിലെ എല്ലാ വിഭാഗത്തിലുമുള്ളവര്‍ക്ക് മികച്ച ചികില്‍സയും പരിചരണയും ഉറപ്പാക്കാന്‍ പര്യാപ്തമാണ്. ബിസിനസിലെ ഒരു നേട്ടം എന്നതിനക്കൊള്‍ ഇത് എനിക്കു നല്‍കുന്നത് ഹൃദ്യമായ ഒരു സംതൃപ്തിയാണ്- വി.എ,ശ്രീകുമാര്‍ പറഞ്ഞു.
ആസൂത്രണ ഘട്ടം മുതല്‍ സ്ഥാപനം കെട്ടിപ്പടുക്കുകയുംതുടക്കമിടുകയും വിജയത്തിലേക്കു വളരുകയും ചെയ്യുന്ന ഘട്ടങ്ങളിലെല്ലാം ഒപ്പം നില്‍ക്കുന്ന ഒരു ദീര്‍ഘകാല ബന്ധമാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് എം.വി.ആര്‍. കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ വിജയകൃഷ്ണന്‍ പറഞ്ഞു. പുഷ് ഇന്റഗ്രേറ്റഡിന് ഈ രംഗത്ത് വിപുലമായ അറിവും പരിചയവുമാണുള്ളത്. ഏറ്റവും മികച്ച ഏജന്‍സിയെത്തെന്നെ തിരഞ്ഞെടുക്കുന്നതിലേക്ക് ഞങ്ങളെ നയിച്ചത് അതാണ്. തങ്ങളുടെ പങ്കാളിയായി പുഷ് ഇന്റഗ്രേറ്റഡിനെ ലഭിച്ചതില്‍ അങ്ങേയറ്റം ആഹ്ലാദമാണുള്ളത് – വിജയകൃഷ്ണന്‍ പറഞ്ഞു.

പുഷ് ഇന്റഗ്രേറ്റഡിന്റെ ഹെല്‍ത്ത് കെയര്‍ ഡിവിഷന്‍ ഇന്ത്യയ്ക്കകത്തും പുറത്തും ഈ മേഖലയിലുള്ള നിരവധി വലിയ സ്ഥാപനങ്ങളുടെ മാര്‍ക്കറ്റിങ് ചുമതലകളാണ് നിര്‍വഹിക്കുന്നത്. ഇന്ത്യാ ഉപഭൂഖണ്ഡത്തിനു പുറത്ത് ഗള്‍ഫിലും ആഫ്രിക്കയിലുമുള്ള പല അഭിമാനകരമായ ചുമതലകളും നിര്‍വഹിച്ചു പോരുന്ന പുഷ് ഇന്ത്യയിലെ പരസ്യവ്യവസായ മേഖലയുടെ തന്നെ മാറുന്ന മുഖമായിക്കൊണ്ടിരിക്കുകയാണ്.

2007ല്‍ തുടക്കമിട്ട പുഷ് ഇന്റഗ്രേറ്റഡ് കമ്യൂണിക്കേഷന്‍ നയ രൂപീകരണം, സര്‍ഗാത്മക വികസനം, നടത്തിപ്പ്, പബ്ലിക് റിലേഷന്‍, മാധ്യമ വിനിമയം, ഡിജിറ്റല്‍ നയരൂപീകരണം, ചലച്ചിത്ര നിര്‍മാണം, ഇവന്റ് മാനേജ്‌മെന്റ് തുടങ്ങി വിവിധ മേഖലകളില്‍ മികച്ച അംഗീകാരം നേടിയ സ്ഥാപനമാണ്. കല്യാണ്‍ ജ്വല്ലേഴ്‌സ്, റാങ്‌ളര്‍ ജീന്‍സ്, മലയാള മനോരമ ടിവി, മെറിബോയ്, കിച്ചന്‍ ട്രഷേഴ്‌സ്, എതിസലാത് തുടങ്ങി നിരവധി പ്രമുഖ സ്ഥാപനങ്ങള്‍ക്കു വേണ്ടി പുഷ് ഇന്റഗ്രേറ്റഡ് പ്രശസ്ത സേവനം നല്‍കി വരുന്നു.

Comments

comments

Categories: Branding