ഗതാഗത സേവനങ്ങള്‍ സമഗ്രമാക്കാന്‍ ഒല

ഗതാഗത സേവനങ്ങള്‍ സമഗ്രമാക്കാന്‍ ഒല

 

ന്യൂഡെല്‍ഹി: ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടാക്‌സി അഗ്രഗേറ്റര്‍ കമ്പനി ഒല അതിന്റെ റൈഡ് ഷെയറിംഗ് ഫീച്ചര്‍ ടാക്‌സികള്‍ക്ക് അപ്പുറം നിലവിലുള്ള എല്ലാ ഗതാഗത മാര്‍ഗങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നു. മുംബൈയുടെ പരമ്പരാഗത യാത്രാ മാര്‍ഗങ്ങളായ ഓട്ടോ റിക്ഷകളിലും കാലി പീലികളിലും (Kali peelies) സേവനം ലഭ്യമാക്കും. ഒല റെന്റല്‍സ് ആന്റ് ഔട്ട് സ്റ്റേഷന്‍ സേവനങ്ങളിലേക്കും ഫീച്ചര്‍ വ്യാപിപ്പിക്കും. ഇത് യാത്രാ ചെലവ് കുറയ്ക്കാന്‍ സഹായകമാകും.

ഷെയര്‍ ഫീച്ചര്‍ ഏല്ലാ യാത്രാമാര്‍ഗങ്ങളിലേക്കും വ്യാപിപ്പിക്കുന്നതോടെ യാത്രക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ യാത്രചെയ്യാനും അധിക ചെലവ് ഒഴിവാക്കി ഓരോ ഒല യാത്രയും കൂടുതല്‍ ലാഭകരമാക്കാനും കഴിയും. വിപണിയില്‍ ഒലയുടെ പ്രധാന എതിരാളിയായ സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുബര്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കെതിരെ പിടിച്ചു നില്‍ക്കാന്‍ പുതിയ ഫീച്ചര്‍ കമ്പനിക്ക് സഹായകമാകും. രണ്ടു മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ ബ്രേക്ക്ഇവന്‍ ലക്ഷ്യം വച്ച് കൊണ്ടുള്ള കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ വിജയം കൈവരിക്കാന്‍ പുതിയ ഫീച്ചര്‍ സഹായകമാകുമെന്ന് കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവായ ഭവിഷ് അഗര്‍വാള്‍ പറഞ്ഞു. റൈഡ് ഷെയറിംഗ് ചെലവ് താഴോട്ട് കൊണ്ടുവരുന്നു എന്നു മാത്രമല്ല പ്രകൃതിക്കും ഗുണകരമാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ ടാക്‌സി ഹെയ്‌ലിങ് മാര്‍ക്കറ്റിന്റെ മൂല്യം ഏകദേശം 10 ബില്ല്യണ്‍ ഡോളര്‍ വരും. എന്നാല്‍ റൈഡ് ഷെയറിംഗിന്റെ ഗുണങ്ങള്‍ ഇതുവരെ വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്താന്‍ മേഖലയ്ക്ക് കഴിഞ്ഞിട്ടില്ല. രണ്ടുപേരില്‍ അധികം വാഹനം ഷെയര്‍ ചെയ്യുന്നതോടെ കമ്പനിക്ക് അവരുടെ അസറ്റ് കൂടുതല്‍ കാര്യക്ഷമമായി ഉപയോഗിക്കാന്‍ സാധിക്കും. ഒല ഔട്ട്‌സ്റ്റേഷന്‍ സേവനങ്ങളില്‍ ഫീച്ചര്‍ നിലവില്‍ വരുന്നതോടെ ഡല്‍ഹി-ജയ്പൂര്‍-ആഗ്ര, മുംബൈ-പൂനെ തുടങ്ങിയ റൂട്ടുകളിലൊക്കെ യാത്രാ ചെലവ് ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാധാരണ ടാക്‌സിയുടെ മൂന്നില്‍ ഒന്ന് തുകയ്ക്ക് ഷെയറിംഗ് റൈഡില്‍ യാത്ര സാധ്യമാകും.

ഒലയുടെ എതിരാളിയായ യുബര്‍ കൊമേഴസ്യല്‍ വാഹനങ്ങളില്‍ മാത്രമല്ല പ്രൈവറ്റ് കാറുകളിലും റൈഡ് ഷെയര്‍ രീതി പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഡെല്‍ഹിയില്‍ 30 ശതമാനത്തോളം യുബറിന്റെ റൈഡുകള്‍ നിലവില്‍ ഷെയറിംഗ് രീതിയാലാണ്. വര്‍ദ്ധിച്ചു വരുന്ന ഗതാഗത കുരുക്കിനും മാലിന്യ പ്രശ്‌നങ്ങള്‍ക്കും നല്ലൊരു പരിഹാരം കൂടിയാണ് ഷെയറിംഗ് റൈഡ്.

Comments

comments

Categories: Branding