എണ്ണ, വാതക മേഖല രാജ്യത്ത് മാറ്റങ്ങള്‍ സൃഷ്ടിക്കും: പ്രധാന്‍

എണ്ണ, വാതക മേഖല രാജ്യത്ത്  മാറ്റങ്ങള്‍ സൃഷ്ടിക്കും: പ്രധാന്‍

ന്യൂഡെല്‍ഹി: രാജ്യത്തെ സാമൂഹ്യ-സാമ്പത്തിക മാറ്റങ്ങളില്‍ എണ്ണ, വാതക മേഖല സുപ്രധാന പങ്കുവഹിക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. ഇന്ത്യയുടെ എല്ലാ ഭാഗത്തും ഊര്‍ജ്ജം എത്തിക്കുന്നതിനും ഏവര്‍ക്കും അതു ലഭ്യമാക്കുന്നതിനും ഈ മേഖല കഴിഞ്ഞ കുറെ വര്‍ഷങ്ങളായി യത്‌നിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, നൈപുണ്യ വികസനം സാധ്യമാക്കല്‍, എഫ്ഡിഐ ആകര്‍ഷിക്കല്‍, വ്യാപാരം വര്‍ധിപ്പിക്കല്‍, നയതന്ത്ര പങ്കാളിത്തം പ്രോത്സാഹിപ്പിക്കല്‍ എന്നിങ്ങനെ നിരവധി കാര്യങ്ങളില്‍ വ്യക്തമായ സ്വാധീനം ചെലുത്താന്‍ എണ്ണ, വാതക മേഖലയ്ക്കു കഴിഞ്ഞു- പെട്രോടെക്ക് 2016ന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കവെ പ്രധാന്‍ പറഞ്ഞു. ആഗോള തലത്തില്‍ തന്നെ ഹൈഡ്രോ കാര്‍ബണ്‍ മേഖല അഭൂതപൂര്‍വ്വമായ സാങ്കേതിക വളര്‍ച്ചയ്ക്കാണ് സാക്ഷ്യം വഹിക്കുന്നത്. ഒരൊറ്റ സ്ഥലത്തു നിന്നുകൊണ്ട് ഇന്ത്യയിലെ എല്ലാ കമ്പനികളുമായും അന്താരാഷ്ട്ര കമ്പനികള്‍ക്ക് സംവദിക്കാനുള്ള സംവിധാനമാണ് പെട്രോടെക്കില്‍ ഒരുക്കിയിരിക്കുന്നത്-അദ്ദേഹം വ്യക്തമാക്കി.
ഡിസംബര്‍ നാലിന് പ്രഗതി മൈതാനില്‍ ആരംഭിച്ച പെട്രോടെക് സമ്മേളനം ഏഴിന് സമാപിക്കും. ബ്രസീല്‍, റഷ്യ, വെനസ്വെല, ഖത്തര്‍, ഇറാന്‍, സൈപ്രസ്, സുഡാന്‍, സൗത്ത് സുഡാന്‍, അഫ്ഗാനിസ്ഥാന്‍, ഭൂട്ടാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

Comments

comments

Categories: Business & Economy