പണനയം പ്രഖ്യാപിച്ചു: അടിസ്ഥാന നിരക്കുകള്‍ മാറ്റമില്ലാതെ തുടരും

പണനയം പ്രഖ്യാപിച്ചു:  അടിസ്ഥാന നിരക്കുകള്‍ മാറ്റമില്ലാതെ തുടരും

 

മുംബൈ: നോട്ട് അസാധുവാക്കിയ ശേഷമുള്ള ആദ്യ പണനയം പ്രഖ്യാപിച്ചു. വാണിജ്യ ബാങ്കുകള്‍ക്ക് വായ്പ നല്‍കുമ്പോള്‍ ഈടാക്കുന്ന പലിശയായ റിപോ നിരക്ക് നിലവിലെ 6.25 ശതമാനത്തില്‍ മാറ്റമില്ലാതെ തുടരും. ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പാട്ടേലിന്റെ നേതൃത്വത്തിലുള്ള മോണിറ്ററി പോളിസി സമിതിയാണ് രണ്ടുദിവസം നീണ്ട പണനയ അവലോകനത്തിനു ശേഷം നയം പുറത്തുവിട്ടത്.

ആര്‍ബിഐ അടിസ്ഥാന നിരക്കുകളില്‍ കാല്‍ ശതമാനമെങ്കിലും കുറവു പ്രഖ്യാപിക്കുമെന്നായിരുന്നു വിപണിയില്‍ നിന്നുള്ള പ്രതീക്ഷ. സാമ്പത്തിക പരിഷ്‌കരണത്തിനു ശേഷം രാജ്യത്തെ ബാങ്കുകളില്‍ വന്‍ തോതില്‍ നിക്ഷേപം കുമിഞ്ഞുകൂടിയിട്ടുണ്ട്. ഇനിയും ഇത് ഉയരാനാണ് സാധ്യതയെന്നും നിരീക്ഷണമുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ വായ്പാ പലിശ നിരക്കുകള്‍ കുറച്ച് വായ്പാ ആവശ്യകത ഉയര്‍ത്താന്‍ കേന്ദ്ര ബാങ്ക് തയാറായേക്കുമെന്നായിരുന്നു സാമ്പത്തിക വിദഗ്ധരുടെ വിശകലനം. അതേസമയം പതിവില്‍ നിന്നും വ്യത്യസ്തമായി മോണിറ്ററി പോളിസി നയ പ്രഖ്യാപനം നടത്തുന്നതിനാല്‍ ഇതു സംബന്ധിച്ച പ്രവചനങ്ങള്‍ തെറ്റാനുള്ള സാധ്യതയും സാമ്പത്തിക രംഗം തള്ളികളഞ്ഞിരുന്നില്ല.

Comments

comments

Categories: Slider, Top Stories