തലസ്ഥാനത്തെ മികച്ച റെസ്റ്റോറന്റുകള്‍ക്ക് മെട്രോ ഫുഡ് അവാര്‍ഡ്‌സ് വിതരണം ഡിസംബര്‍ 7ന്

തലസ്ഥാനത്തെ മികച്ച റെസ്റ്റോറന്റുകള്‍ക്ക് മെട്രോ ഫുഡ് അവാര്‍ഡ്‌സ് വിതരണം ഡിസംബര്‍ 7ന്

 

തിരുവനന്തപുരം: സ്വാദിഷ്ടവും ആരോഗ്യകരവുമായ ഭക്ഷണം വിളമ്പുന്ന തിരുവനന്തപുരത്തെ മികച്ച റെസ്റ്റോറന്റുകള്‍ക്ക് അംഗീകാരം നല്‍കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം ആസ്ഥാനമായുള്ള മെട്രോ മാര്‍ട്ട് ക്രീയേറ്റീവ് ആന്‍ഡ് ഇവെന്റ്‌സ് ഈ വര്‍ഷം നടത്തുന്ന മെട്രോ ഫുഡ് അവാര്‍ഡ്‌സ്-2016 ഡിസംബര്‍ 7ന് മാസ്‌കറ്റ് ഹോട്ടലില്‍ വച്ച് നടക്കും.

കേരള ടൂറിസം, കേരള ടൂറിസം ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ (കെ.ടി.ഡി.സി), സൗത്ത് കേരള ഹോട്ടലിയേഴ്‌സ് ഫോറം (എസ് .കെ.എച്.എഫ്.), ടി.സി.സി.ഐ, തുടങ്ങിയവരുമായി സഹകരിച്ചാണ് മെട്രോ ഫുഡ് അവാര്‍ഡ്‌സ്-2016 ഈ വര്‍ഷം സംഘടിപ്പിക്കുന്നത്.
മെട്രോ ഫുഡ് അവാര്‍ഡ്‌സ് – 2016 മാനേജിംഗ് ഡയറക്ടറായ സിജി നായര്‍ പറയുന്നത് പ്രകാരം നഗരത്തിലെ റെസ്റ്റോറന്റുകളുടെ വ്യവസായത്തിലുള്ള വൈശിഷ്ട്യവും ഊര്‍ജ്ജസ്വലതയും കണക്കിലെടുത്തായിരിക്കും മെട്രോ ഫുഡ് അവാര്‍ഡ്‌സ് – 2016ന്റെ വിജയികളെ പ്രഖ്യാപിക്കുക. അതിനു പുറമെ റെസ്റ്റോറന്റുടമകള്‍ക്ക് തൊഴിലിലുള്ള പ്രത്യേക വൈദഗ്ധ്യവും സൂക്ഷ്മബുദ്ധിയും പ്രവര്‍ത്തന നൈപുണ്യവുമൊക്കെ റെസ്റ്റോറന്റുകളുടെ വിജയികളെ നിര്‍ണ്ണയിക്കുന്ന പ്രധാന ഘടകങ്ങളാകും.

മികച്ച റസ്റ്റോറന്റുകള്‍ ഏതൊക്കെയാണെന്ന് വോട്ട് ചെയ്ത് തെരഞ്ഞെടുക്കേണ്ടത് ഭക്ഷണം കഴിക്കുന്നവര്‍ തന്നെയായിരിക്കണമെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. മികച്ച ഭക്ഷണം വിളമ്പിയ പാചകവിദഗ്ധര്‍ ആരൊക്കെയാണ് എന്ന് കണ്ടുപിടിക്കേണ്ടത് അവര്‍ തന്നെയാണ്, സിജി നായര്‍ പറഞ്ഞു.

മെട്രോ ഫുഡ് അവാര്‍ഡ്‌സ് – 2016 ചടങ്ങിന്റെ ഉദ്ഘാടനം വൈകുന്നേരം 4 മണിക്ക് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിക്കും. ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന്‍ വിജയികള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്യും. ഫിഷറീസ്-തുറമുഖ വികസന വകുപ്പ് മന്ത്രി മേഴ്‌സികുട്ടിയമ്മ സണ്‍ഡേ കാര്‍ഡ് പ്രകാശനം ചെയ്യും. മെട്രോ മാര്‍ട്ട് ന്യൂസിന്റെ വെബ്‌സൈറ്റ് ഉദ്ഘാടനം കെ.ടി.ഡി.സി. ചെയര്‍മാന്‍ എം. വിജയകുമാര്‍ നിര്‍വ്വഹിക്കും.
കെ. മുരളീധരന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കേരള ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണു ഐ.എ.എസ് മുഖ്യ അതിഥിയായെത്തും. കേരള ടൂറിസം ഡയറക്റ്റര്‍ യു. വി. ജോസ് ഐ. എ.എസ്, കെ.ടി.എം.പ്രസിഡന്റ് എബ്രഹാം ജോര്‍ജ്, എസ്.കെ.എച്.എഫ്. പ്രസിഡന്റ് ചാക്കോ പോള്‍, ടി.സി.സി.ഐ. പ്രസിഡന്റ് എസ്.എന്‍ രഘുചന്ദ്രന്‍ നായര്‍, ഐ.എച്.എം.സി.ടി. പ്രിന്‍സിപ്പല്‍ എല്‍.വി. കുമാര്‍, കോണ്‍ഫെഡറേഷന്‍ ഓഫ് കേരള ടൂറിസം ഇന്‍ഡസ്ട്രി പ്രസിഡന്റ് ഇ എം നജീബ്, എസ്.ഐ.എച്.ആര്‍.എ. വൈസ് പ്രസിഡന്റ്
സുരേഷ് എം. പിള്ള, മെട്രോ മാര്‍ട്ട് ക്രീയേറ്റീവ് ആന്‍ഡ് ഇവന്റസ് മാനേജിംഗ് ഡയറക്റ്റര്‍ സിജി നായര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരിക്കും.
എല്ലാ തരത്തിലുള്ള റെസ്റ്റോറന്റുകളെയും ഉള്‍ക്കൊള്ളിക്കാന്‍ വേണ്ടി വിവിധ മേഖലകളിലുള്ള റെസ്റ്റോറന്റുകളെ തരം തിരിച്ചായിരിക്കും അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്. അവാര്‍ഡിന് നാമനിര്‍ദേശം ചെയ്യപ്പെടാനുള്ള യോഗ്യതകളും നിബന്ധനകളും ഇവയാണ്:
തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളായിരിക്കണം; അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നത് വരെ തുറന്നു പ്രവര്‍ത്തിക്കുന്ന റെസ്റ്റോറന്റുകളായിരിക്കണം; സര്‍ക്കാര്‍ അനുശാസിക്കുന്ന ഭക്ഷ്യ ലൈസന്‍സുകള്‍ കരസ്ഥമാക്കിയ റെസ്റ്റോറന്റുകളായിരിക്കണം; പങ്കെടുക്കുന്ന റസ്റ്റോറന്റുകള്‍ ഉപഭോക്താക്കള്‍ക്ക് വിളമ്പുന്ന ഭക്ഷണം ശുചിത്വമുള്ളതും ആരോഗ്യകരവുമായിരിക്കണം.
ആദരണീയരായ വ്യവസായ പ്രമുഖരും വിദഗ്ധരും അടങ്ങുന്ന വിധികര്‍ത്താക്കളുടെ സമിതി എസ്. എം.എസ്. വോട്ടിംഗ്, മിസ്റ്ററി ഷോപ്പിംഗ്, തുടങ്ങിയ മേഖലകളില്‍ ഒരേസമയം മേല്‍നോട്ടം വഹിച്ച് വളരെ സങ്കീര്‍ണ്ണമായ പ്രക്രിയയിലൂടെയാണ് വിജയികളെ തിരഞ്ഞെടുത്തത്.
മെട്രോ ഫുഡ് അവാര്‍ഡ് ദാന ചടങ്ങ് അവധിക്കാല ഷോപ്പിംഗ് വിരുന്ന് കാര്‍ഡായ സണ്‍ഡേ കാര്‍ഡിന്റെ പ്രകാശനത്തിന് സാക്ഷ്യം വഹിക്കും. സണ്‍ഡേ കാര്‍ഡ് ഉപയോഗിച്ച് സണ്‍ഡേ കാര്‍ഡ് വെബ്‌സൈറ്റിന്റെ ഔദ്യോഗിക ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ആഡംബര റിസോര്‍ട്ടുകളിലും ഹോട്ടലുകളിലും ഏതെങ്കിലും ഒന്നില്‍ ഒരു രാത്രി ചെലവഴിക്കാനുള്ള അവസരം ലഭിക്കും. ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ ഹോട്ടലുകളില്‍ നിന്നും റിസോര്‍ട്ടുകളില്‍ നിന്നും സണ്‍ഡേ കാര്‍ഡ് ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് മികച്ച ഡിസ്‌കൗണ്ടുകളും ലഭിക്കും.

തിരുവനന്തപുരത്തും ബാംഗ്ലൂരിലും കൊല്‍ക്കത്തയിലും ഓഫീസുകളുള്ള 12 വര്‍ഷക്കാലം പ്രവര്‍ത്തനപരിചയമുള്ള മെട്രോ ക്രീയേറ്റീവ് ആന്‍ഡ് ഇവെന്റ്‌റ്‌സ് കോര്‍പ്പറേറ്റ് ഓപ്പറേറ്റിംഗ് ഓഫീസ് പൂനെയിലാണ്. വ്യാപാര്‍ ബിസിനസ് മീറ്റ് ആന്‍ഡ് എക്‌സിബിഷന്‍, ഗുരുകുല്‍ എഡ്യൂക്കേഷന്‍ എക്‌സ്‌പോ, സൗത്ത് ഇന്ത്യ കിഡ്‌സ് ഫാഷന്‍ വീക്ക് തുടങ്ങിയ പരിപാടികള്‍ വളരെ വിജയകരമായി മെട്രോ മാര്‍ട്ട് മുന്‍പ് നടത്തിയിട്ടുണ്ട്.

Comments

comments

Categories: Branding