കേരള ജെന്‍ഡര്‍ പാര്‍ക്ക് സിഇഒയ്ക്ക് യുഎസ് സെമിനാറിലേക്ക് ക്ഷണം

കേരള ജെന്‍ഡര്‍ പാര്‍ക്ക് സിഇഒയ്ക്ക് യുഎസ് സെമിനാറിലേക്ക് ക്ഷണം

 

തിരുവനന്തപുരം: കേരള ജെന്‍ഡര്‍ പാര്‍ക്ക് സിഇഒ പി ടി എം സുനീഷിന് യുഎസ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കാഠ്മണ്ഡുവില്‍ നടക്കാനിരിക്കുന്ന തിമാറ്റിക് ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ച് സെമിനാറിലേക്ക് ക്ഷണം ലഭിച്ചു. ഷീ ടാക്‌സി അടക്കം പല വനിതാ സൗഹൃദ പദ്ധതികളുടെയും മുന്‍നിരയിലുണ്ടായിരുന്നയാളാണ് സുനീഷ്.

യുഎസ് ഡിപ്പാര്‍ട്ടമെന്റ് ഓഫ് സ്റ്റേറ്റ്‌സ് ബ്യൂറോ ഓഫ് എജുക്കേഷണല്‍ ആന്‍ഡ് കള്‍ച്ചറല്‍ അഫയേഴ്‌സ് സംഘടിപ്പിക്കുന്ന അഞ്ചു ദിവസത്തെ പരിപാടിയില്‍ യുഎസ് സര്‍ക്കാരിന്റെ എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന്റെ് ഭാഗമായ ദക്ഷിണമധ്യേഷ്യയിലെ ഒന്‍പത് രാജ്യങ്ങളില്‍ നിന്നും 40 പൂര്‍വവിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. കൂടാതെ കൃഷി, ബാങ്കിംഗ്, സാമ്പത്തിക വികസനം, ഡിജിറ്റല്‍ ടെക്‌നോളജി, ധനകാര്യം, മൈക്രോക്രൈഡിറ്റ്, ചെറുകിട ബിസിനസ് വികസനം, സാമൂഹിക സംരംഭം, വനിതാ സംരംഭകത്വം തുടങ്ങിയ മേഖലകളിലെ വിദഗ്ധരും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.

വനിതാ സംരംഭകര്‍ക്കായി ബിസിനസ് അന്തരീഷം ശക്തിപ്പെടുത്തുക എന്ന വിഷയത്തില്‍ സുനീഷ് പരിപാടിയില്‍ സംസാരിക്കും. ദക്ഷിണ, മധ്യ ഏഷ്യയില്‍ വനിതാ സംരംഭകരെ പ്രോല്‍സാഹിപ്പിക്കും വിധം ബിസിനസ് അന്തരീക്ഷമൊരുക്കുന്നതിലെ വെല്ലുവിളികള്‍ നേരിടുന്നതുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളും യുഎസ് സര്‍ക്കാരിന്റെ ഔദ്യോഗിക ഉദ്യോഗസ്ഥരും തമ്മില്‍ ആശയവിനിമയം നടത്തും.

ബിസിനസ് നേതാക്കളുമായും സംരംഭകരുമായും സംവദിക്കാനും ബിസിനസ് സംരംഭങ്ങള്‍ പടുത്തുയര്‍ത്തുന്നതിനെക്കുറിച്ച് പഠിക്കാനും വനിതാ സംരംഭകത്വത്തെ പ്രോല്‍സാഹിപ്പിക്കുന്ന അന്താരാഷ്ട്ര-ദേശീയ തലത്തിലുള്ള നയങ്ങള്‍ പരിശോധിക്കാനും പ്രതിനിധികള്‍ക്ക് അവസരം ലഭിക്കും. വിവിധ പാനല്‍ ചര്‍ച്ചകളും ഗ്രൂപ്പ് തല ചര്‍ച്ചകളും വഴി വനിതാ സംരംഭകത്വ പ്രോല്‍സാഹനവുമായി ബന്ധപ്പെട്ട പ്രതിനിധികളുടെ ആശയങ്ങള്‍ പങ്കുവെക്കാനും പരിപാടിയില്‍ അവസരമുണ്ട്.

Comments

comments

Categories: Branding