നാലു ദിവസത്തേക്ക് പ്രത്യേക നിരക്കുകളുമായി ജെറ്റ് എയര്‍വേസ്

നാലു ദിവസത്തേക്ക് പ്രത്യേക  നിരക്കുകളുമായി ജെറ്റ് എയര്‍വേസ്

 

കൊച്ചി: ഇന്ത്യയിലെ പ്രമുഖ രാജ്യാന്തര വിമാനകമ്പനിയായ ജെറ്റ് എയര്‍വേസ് നാലു ദിവസത്തേക്ക് ആഭ്യന്തര, രാജ്യാന്തര യാത്രകള്‍ക്ക് പ്രത്യേക നിരക്കുകള്‍ പ്രഖ്യാപിച്ചു.
ആഭ്യന്തര യാത്രാ നിരക്കുകള്‍ 899 രൂപയിലും രാജ്യാന്തര നിരക്കുകള്‍ 10,693 രൂപയിലും ആരംഭിക്കുന്നു. വളരെ കുറഞ്ഞ നിരക്കില്‍ മികച്ച സേവനങ്ങളും ആതിഥേയത്വവും സ്വീകരിക്കാനുള്ള അവസരമാണ് ജെറ്റ് എയര്‍വേസ് ഒരുക്കിയിരിക്കുന്നത്.

ഡിസംബര്‍ അഞ്ചിന് ആരംഭിച്ച നാലു ദിവസത്തെ പ്രത്യേക ആഭ്യന്തര നിരക്കുകള്‍ എട്ടുവരെ തുടരും. ഈ ദിവസങ്ങളില്‍ യാത്ര ആരംഭിക്കുന്ന വിദേശ യാത്രക്കാര്‍ക്കും പ്രത്യേക നിരക്കുകള്‍ ലഭ്യമാകും. നേരിട്ടുള്ള യാത്രകള്‍ക്കു മാത്രമായിരിക്കും പ്രത്യേക നിരക്കുകള്‍ ലഭിക്കുക. എന്നാല്‍ അധിക ചാര്‍ജ് നല്‍കി യാത്രക്കാര്‍ക്ക് യാത്രകളില്‍ മാറ്റം വരുത്താം.
പ്രത്യേക നിരക്കുകള്‍: ആഭ്യന്തര വിഭാഗം ( എക്കണോമി നിരക്ക് -എല്ലാം രൂപയില്‍):
ചെന്നൈ-കോയമ്പത്തൂര്‍-899, ഡല്‍ഹി-ഉദയ്പൂര്‍-1542, ഹൈദരാബാദ്-പൂനെ-1880, മൂബൈ-ഭൂജ്-2934, കൊല്‍ക്കത്ത-ഗുവാഹത്തി-1494.

രാജ്യാന്തര വിഭാഗം: മൂബൈ-ദുബായ്-11999, ഡല്‍ഹി-സിംഗപൂര്‍-21722, ഹൈദരാബാദ്-പാരീസ്-35702 എന്നിങ്ങനെയാണ് എല്ലാം ഉള്‍പ്പെടെയുള്ള വണ്‍വേ നിരക്കുകളില്‍ ചിലത്.
ഇന്ത്യയിലെ ഞങ്ങളുടെ അതിഥികള്‍ക്ക് മികച്ച സൗകര്യങ്ങളോടെ ആകര്‍ഷണീയമായ നിരക്കുകളില്‍ യാത്ര ചെയാനും പുതിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനുമുള്ള വലിയൊരു അവസരമാണ് ഒരുക്കുന്നതെന്ന് ജെറ്റ് എയര്‍വേസ് ചീഫ് കമേഴ്‌സ്യല്‍ ഓഫീസര്‍ ജയരാജ് ഷണ്‍മുഖം പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.jetairways.com സന്ദര്‍ശിക്കുക അല്ലെങ്കില്‍ എയര്‍ലൈന്‍സ് മൊബീല്‍ ആപ് ഉപയോഗിക്കുക. കോണ്‍ടാക്റ്റ് സെന്റര്‍ വഴിയും ബുക്ക് ചെയ്യാം-ഫോണ്‍: (സിറ്റി കോഡ്)39893333. അല്ലെങ്കില്‍ അടുത്തുള്ള ട്രാവല്‍ ഏജന്റിനെ ബന്ധപ്പെടുക.

Comments

comments

Categories: Branding