റിസോഴ്‌സ് സാറ്റ്2എ വിക്ഷേപണം വിജയകരം

റിസോഴ്‌സ് സാറ്റ്2എ വിക്ഷേപണം വിജയകരം

ചെന്നൈ: ഇന്ത്യയുടെ ആദ്യത്തെ റിമോട്ട് സെന്‍സിംഗ് ഉപഗ്രഹമായി റിസോഴ്‌സ് സാറ്റ്2എ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയില്‍ സതീഷ് ധവാന്‍ ബഹിരാകാശകേന്ദ്രത്തിലെ ഒന്നാം ലോഞ്ച്പാഡില്‍ നിന്ന് ഇന്നലെ രാവിലെ 10.25നാണ് റിസോഴ്‌സ് സാറ്റ്2എ യെയും വഹിച്ചുകൊണ്ട് പിഎസ്എല്‍വിസി36 റോക്കറ്റ് കുതിച്ചുയര്‍ന്നത്. ഐഎസ്ആര്‍ഒ പിഎസ്എല്‍വി റോക്കറ്റ് ഉപയോഗിച്ചു നേടുന്ന മറ്റൊരു നാഴികക്കല്ലായി മാറി ഇത്.

18 മിനിറ്റുകള്‍ക്കകം ഉപഗ്രഹം ഭ്രമണ പദത്തിലെത്തി. 817 കിലോമീറ്റര്‍ ഉയരെയുള്ള സൂര്യന്‍ കേന്ദ്ര ഭ്രമണപഥത്തില്‍ സഞ്ചരിച്ചുകൊണ്ടാണ് റിസോഴ്‌സ് സാറ്റ്2എ ഭൂമിയെ നിരീക്ഷിക്കുക. 2011ലും 2013ലുമായി വിക്ഷേപിച്ച ഇന്ത്യയുടെ റിമോട്ട് സെന്‍സിംഗ് ഉപഗ്രഹങ്ങളായ റിസോഴ്‌സ്‌സാറ്റ് ഒന്ന്, രണ്ട് എന്നിവയുടെ തുടര്‍ച്ചയായാണ് റിസോഴ്‌സ് സാറ്റ്2എ യുടെ വിക്ഷേപണവും നടത്തിയിട്ടുള്ളത്. 1235 കിലോഗ്രാം ഭാരമുള്ള റിസോഴ്‌സ് സാറ്റ്2എ യില്‍ കാലാവസ്ഥ മാറ്റങ്ങളെ പ്രതിരോധിച്ച് മികച്ച ചിത്രങ്ങള്‍ അയക്കാന്‍ സാധിക്കുന്ന സംവിധാനങ്ങളാണുള്ളത്. മുന്‍ഗാമികളെ പോലെ മൂന്ന് പേ ലോഡുകളാണ് ഈ ഉപഗ്രഹത്തിലുമുള്ളത്.

Comments

comments

Categories: Slider, Top Stories