ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍നിന്നും ഐഎസ്‌ഐ ഏജന്റിനെ പിടികൂടി

സിലിഗുരി: പാകിസ്ഥാന്റെ ഇന്റലിജന്‍സ് സര്‍വീസായ ഐഎസ്‌ഐയുടെ ചാരനെന്നു സംശയിക്കുന്നയാളെ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലെ സിലിഗുരിയിലുള്ള പാനിതങ്കി മേഖലയില്‍നിന്നും തിങ്കളാഴ്ച വൈകുന്നേരം പൊലീസും ആന്റി കറപ്ഷന്‍ ബ്രാഞ്ചും ചേര്‍ന്നു പിടികൂടി.
രാണാബിജയ് സിംഗ് എന്നു പേരുള്ള ചാരനില്‍നിന്നും 35 ഇന്ത്യന്‍ സിം കാര്‍ഡുകളും, 155 നേപ്പാള്‍ സിം കാര്‍ഡുകളും, നാല് ലാപ്‌ടോപ്പുകളും, നിരവധി എടിഎം കാര്‍ഡുകളും, മൂന്ന് വോട്ടേഴ്‌സ് ഐഡി കാര്‍ഡുകളും കണ്ടെടുത്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ബിഹാറിലെ സിയോണ്‍ എന്ന സ്ഥലത്ത് വസിക്കുന്ന രാണാബിജയ്, സിലിഗുരിയില്‍ കഴിഞ്ഞ ആറ് മാസമായി താമസിക്കുകയായിരുന്നു. ഇവിടെ ഇയാള്‍ ഇലക്ട്രിക് മെക്കാനിക്ക് ബിസിനസ് ചെയ്യുകയായിരുന്നെന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 2009,2010 വര്‍ഷങ്ങളില്‍ ഇയാള്‍ ഖത്തറിലും ഒമാനിലും സന്ദര്‍ശനം നടത്തിയിട്ടുണ്ടെന്നു തെളിഞ്ഞിട്ടുണ്ട്.
ഇയാളെ കുറച്ചുനാളുകളായി രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിക്കുകയായിരുന്നു.

Comments

comments

Categories: Politics

Related Articles