വേഡ്‌പ്രെസ് കര്‍വിനെ ഗോഡാഡി സ്വന്തമാക്കി

വേഡ്‌പ്രെസ് കര്‍വിനെ ഗോഡാഡി സ്വന്തമാക്കി

സാന്‍ഫ്രാന്‍സിസ്‌കോ: വെബ് ഹോസ്റ്റിംഗ് സ്ഥാപനമായ ഗോഡാഡി വേഡ്‌പ്രെസ് വെബ്‌സൈറ്റ് സേവന സ്റ്റാര്‍ട്ടപ്പായ ഡബ്ല്യൂപികര്‍വിനെ സ്വന്തമാക്കി. ഇടപാടു സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഗോഡാഡി ഡബ്ല്യൂപി കര്‍വിന്റെ കസ്റ്റമര്‍ ബേസ്, അസറ്റുകള്‍ എന്നിവ സ്വന്തമാക്കിയതായാണ് അനൗദ്യോഗിക വിവരം.

ഓസ്‌ട്രേലിയ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ദാന്‍ നോറിസ്, അലക്‌സ് മക്ക്ലാഫെര്‍റ്റി എന്നിവര്‍ ചേര്‍ന്ന് മൂന്നു വര്‍ഷം മുമ്പാണ് ഡബ്ല്യൂപി കര്‍വ് ആരംഭിക്കുന്നത്. വേഡ്‌പ്രൈസ് ഉപഭോക്താക്കളള്‍ക്ക് സെക്യൂരിറ്റി ഡിസൈന്‍, സിഇഒ, ട്രാഫിക് ഗ്രോത്ത്, കണ്‍വെര്‍ഷന്‍ തുടങ്ങി വൈബ്‌സൈറ്റിലും ഓണ്‍ലൈന്‍ ബിസിനസില്‍ നിലനില്‍ക്കുന്നതിനും വളരുന്നതിനും സഹായിക്കുന്ന സേവനങ്ങള്‍ കമ്പനി നല്‍കുന്നുണ്ട്. ഉപഭോക്താക്കള്‍ക്കായി പ്രതിമാസം 79 ഡോളര്‍ നിരക്കില്‍ തുടങ്ങുന്ന അംഗത്വ ഓഫറുകളാണ് കമ്പനി നല്‍കുന്നത്. 2013 ജൂണ്‍ വരെ 44,000 ജോലികള്‍ പൂര്‍ത്തിയാക്കിയതായും തങ്ങള്‍ക്ക് 1,000 പേയിംഗ് അംഗങ്ങളുണ്ടെന്നുമാണ് കമ്പനി അവകാശപ്പെടുന്നത്.

ഏറ്റെടുക്കലിനു ശേഷം ഡബ്ല്യൂപി കര്‍വ് ഉപഭോക്താക്കള്‍ ഡബ്ല്യൂപി കര്‍വ് അംഗത്വം നിലനിര്‍ത്തികൊണ്ടു തന്നെ ഗോഡാഡിയുടെ ഭാഗമാകും. ഡബ്ല്യൂപി കര്‍വ് സ്ഹസ്ഥാപകനായ മക്ക്ലാഫെര്‍റ്റി ഗോഡാഡിയില്‍ പ്രവര്‍ത്തിക്കുകയും ഡബ്ല്യൂപി കര്‍വ് പ്രൊഡക്റ്റ് വിഭാഗത്തിന് നേതൃത്വം നല്‍കുകയും ചെയ്യും. ഡബ്ല്യൂപി ഉപഭോക്താക്കള്‍ക്ക് 24*7 മണിക്കൂറത്തെ മികച്ച വേഡ്പ്രസ് സപ്പോര്‍ട്ടിംഗ് നല്‍കാന്‍ ഗോഡാഡിക്ക് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Comments

comments

Categories: Branding

Related Articles