എമിറേറ്റ്‌സ് സ്‌കൈവീല്‍സുമായി എമിറേറ്റ്‌സ് സ്‌കൈ കാര്‍ഗോ മുന്നോട്ട്

എമിറേറ്റ്‌സ് സ്‌കൈവീല്‍സുമായി എമിറേറ്റ്‌സ് സ്‌കൈ കാര്‍ഗോ മുന്നോട്ട്

 

കൊച്ചി: എമിറേറ്റ്‌സ് എയര്‍ലൈനിന്റെ ചരക്കുഗതാഗത വിഭാഗമായ എമിറേറ്റ്‌സ് സ്‌കൈ കാര്‍ഗോ ഉയര്‍ന്ന മൂല്യമുള്ള വാഹനങ്ങളുടെ കയറ്റി ലക്ഷ്യസ്ഥാനത്തെത്തിക്കുന്നതിനുവേണ്ടി പ്രത്യേകമായി എമിറേറ്റ്‌സ് സ്‌കൈവീല്‍സ് എന്ന വിഭാഗം ആരംഭിച്ചു. ഈ പുതിയ സംരംഭത്തിലൂടെ ഉപയോക്താക്കള്‍ക്ക് ക്ലാസിക്, ആഡംബര, സ്‌പോര്‍ട്‌സ് കാറുകള്‍ തങ്ങളുടെ ശൃംഖലയിലൂടെ കയറ്റിക്കൊണ്ടുപോകാനുള്ള പൂര്‍ണ്ണ സൗകര്യങ്ങളാണ് എമിറേറ്റ്‌സ് സ്‌കൈ കാര്‍ഗോ ഒരുക്കിയിരിക്കുന്നത്.

ഉപയോക്താക്കള്‍ക്ക് എമിറേറ്റ്‌സ് സ്‌കൈവീല്‍സ് പ്രീമിയം, എമിറേറ്റ്‌സ് സ്‌കൈവീല്‍സ് അഡ്വാന്‍സ്ഡ് എന്നിവയില്‍ ഏതെങ്കിലും തെരഞ്ഞെടുത്ത് തങ്ങളുടെ കാറുകള്‍ കയറ്റിക്കൊണ്ടുപോകാവുന്നതാണ്.

തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍നിന്നും ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള ഡോര്‍-ടു-ഡോര്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഉള്‍പ്പെടുന്നതാണ് ഉപയോക്താക്കളുടെ താത്പര്യപ്രകാരം തെരഞ്ഞെടുക്കാവുന്ന എമിറേറ്റ്‌സ് സ്‌കൈവീല്‍സ് പ്രീമിയം പ്രൊഡക്ട് പാക്കേജ്. വാഹനം വീട്ടില്‍നിന്നും എടുക്കുകയും വിദേശത്തുള്ള ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിക്കുന്നതും കൂടാതെ യാത്രയുടെ രണ്ടുവശത്തുമുള്ള കയറ്റുമതി, ഇറക്കുമതി കസ്റ്റംസ് ക്ലിയറന്‍സ് നടപടികളും പ്രീമിയം പാക്കേജില്‍ ഉള്‍പ്പെടും. ഇതുകൂടാതെ റോഡ്, ട്രാന്‍സ്‌പോര്‍ട്ട് ഇന്‍ഷുറന്‍സും പ്രീമിയം പാക്കേജില്‍ ഉള്‍പ്പെടുന്നതാണ്.

ഇടമുറിയാതെ എയര്‍പോര്‍ട്ട്-ടു-എയര്‍പോര്‍ട്ട് വാഹനങ്ങള്‍ കയറ്റിക്കൊണ്ടുപോകുന്നതാണ് എമിറേറ്റ്‌സ് സ്‌കൈവീല്‍സ് അഡ്വാന്‍സ്ഡ് പാക്കേജ്. പ്രീമിയം, അഡ്വാന്‍സ്ഡ് വാഹനങ്ങളുടെ കയറ്റിക്കൊണ്ടുപോകലും ലക്ഷ്യസ്ഥാനത്തെത്തിക്കലും എമിറേറ്റ്‌സ് സ്‌കൈ കാര്‍ഗോ പൂര്‍ണ്ണമായി ചെയ്തുതരുന്നു.

എമിറേറ്റ്‌സ് സ്‌കൈ കാര്‍ഗോ ഫസ്റ്റ് ക്ലാസ് യാത്രാവിമാനത്തിലും ചരക്കുവിമാനത്തിലും സൂപ്പര്‍ കാറുകള്‍ കയറ്റി അയയ്ക്കും. കാറുകള്‍ പ്രത്യേക ശ്രദ്ധയോടെ സുരക്ഷിതമായി ഇറക്കുന്നതിനും കയറ്റുന്നതിനും മികവുറ്റ വിദഗ്ദ്ധ ജീവനക്കാരും ആറ് ഭൂഖണ്ഡങ്ങളിലെ 150 ലക്ഷ്യസ്ഥാനങ്ങളിലെ എമിറേറ്റ്‌സ് സ്‌കൈ കാര്‍ഗോയുടെ ആഗോളശൃംഖലയുംഎമിറേറ്റ്‌സിനുണ്ട്. നൂതന കാര്‍ഗോ ടെര്‍മിനലുകള്‍ക്കുപുറമേ വാഹനങ്ങള്‍ പ്രത്യേകമായി സൂക്ഷിക്കുന്നതിനുള്ള സ്ഥലവും എമിറേറ്റ്‌സിനുണ്ട്. എമിറേറ്റ്‌സ് സ്‌കൈ കാര്‍ഗോയുടെ 245 ആധുനിക വൈഡ്‌ബോഡി വിമാനങ്ങളും 15 ചരക്കുവിമാനങ്ങളും 13 ബോയിംഗ് 777 എഫ്എസ്, ബി 747-400 ഇആര്‍എഫ്എസ് എന്നിവയുമുണ്ട്.

Comments

comments

Categories: Branding