ഭവന വായ്പാ നിരക്ക് കുറയുന്നത് മികച്ച നേട്ടമാകും: ഡിഎല്‍എഫ്

ഭവന വായ്പാ നിരക്ക് കുറയുന്നത് മികച്ച നേട്ടമാകും: ഡിഎല്‍എഫ്

 

ലണ്ടന്‍: 50 ലക്ഷം രൂപവരെയുള്ള ഭവന വായ്പകള്‍ക്കുള്ള പലിശ നിരക്ക് ആറ് മുതല്‍ ഏഴ് ശതമാനം വരെയാക്കാനുള്ള സര്‍ക്കാര്‍ നീക്കം ഈ മേഖലയ്ക്ക് മികച്ച നേട്ടമാകുമെന്ന് രാജ്യത്തെ മുന്‍നിര റിയല്‍റ്റി കമ്പനി ഡിഎല്‍എഫ്. പുതിയ നിരക്കുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും (ആര്‍ബിഐ) തമ്മിലുള്ള ചര്‍ച്ച പുരോഗമിച്ച് വരികയാണ്.
ഒരു കോടി രൂപ വരെയുള്ള ഭവനവായ്പകള്‍ക്ക് ഇത്രയും പലിശ നിരക്കാക്കിയാല്‍ കൂടുതല്‍ നേട്ടമാകുമെന്ന് വ്യക്തമാക്കിയ കമ്പനി കുറഞ്ഞ ഭവന വായ്പാ പലിശ നിരക്കുകള്‍ വിപണിയില്‍ ഡിമാന്‍ഡ് വര്‍ധിപ്പിക്കുകയും നിര്‍മാതാക്കളെ ബാങ്കിംഗ് ചാനലുകളിലേക്ക് കൂടുതല്‍ എത്തിക്കുകയും ചെയ്യുമെന്ന് വ്യക്തമാക്കി.
നോട്ട് അസാധുവാക്കല്‍ തീരുമാനം രാജ്യത്തെ റിയല്‍ എസ്‌റ്റേറ്റ് വിപണിയിലുള്ള പണമിടപാടുകള്‍ ചുരുക്കുമെന്നും കമ്പനി അറിയിച്ചു.
യൂണിയന്‍ ബജറ്റിന്റെ ഭാഗമായി പുതിയ ഹൗസിംഗ് പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അടുത്ത വര്‍ഷം ഫെബ്രുവരിയോടെ പദ്ധതി പ്രാബല്യത്തില്‍ വരുമെന്നാണ് പ്രതീക്ഷ. ആറ് മുതല്‍ ഏഴ് ശതമാനം വരെ ഭവന വായ്പാ പലിശ നിരക്കാക്കിയാല്‍ ഹൗസിംഗ് വിപണി മികച്ച വളര്‍ച്ച കൈവരിക്കുമെന്നാണ് വിലയിരുത്തലുകള്‍.
കഴിഞ്ഞ കുറച്ച് പാദങ്ങളായി റിയല്‍റ്റി വിപണിയില്‍ പ്രതിസന്ധി തുടരുകയാണ്. ഉയര്‍ന്ന മൂല്യമുള്ള കറന്‍സിന നോട്ടുകള്‍ അസാധുവാക്കിയതോടെ പ്രതിസന്ധി വീണ്ടും രൂക്ഷമായെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. അതേസമയം, നോട്ട് അസാധുവാക്കല്‍ തീരുമാനത്തോടെയുള്ള തിരിച്ചടി വിപണിയില്‍ താല്‍ക്കാലികമാണെന്നും ദീര്‍ഘകാലാടിസ്ഥാനത്തില്‍ വളര്‍ച്ചയ്ക്ക് വഴിയൊരുക്കുകയും ചെയ്യുമെന്നും വാദമുണ്ട്.
എല്ലാവര്‍ക്കു വീട് എന്ന കേന്ദ്ര സര്‍ക്കാരിന്റെ അഭിമാന പദ്ധതി റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ ഹൗസിംഗ് സെഗ്‌മെന്റിന് വളര്‍ച്ചയൊരുക്കും. 50 ലക്ഷം രൂപ ഭവന വായ്പക്ക് ആറ് മുതല്‍ ഏഴ് ശതമാനം വരെ നിരക്കേര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കം എല്ലാവര്‍ക്കും വീടെന്ന സ്വപ്‌നത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും ഡിഎല്‍എഫ് അറിയിച്ചു.

Comments

comments

Categories: Business & Economy