ഇ- കൊമേഴ്‌സ് സൈറ്റുകളിലെ ഇളവുകള്‍ വില്‍പ്പനക്കാരുടെ വകയെന്ന് ഡിഐപിപി

ഇ- കൊമേഴ്‌സ് സൈറ്റുകളിലെ ഇളവുകള്‍ വില്‍പ്പനക്കാരുടെ  വകയെന്ന് ഡിഐപിപി

ന്യൂഡെല്‍ഹി: ഉപഭോക്താക്കള്‍ക്ക് ഇളവുകള്‍ നല്‍കുന്നത് വില്‍പ്പനക്കാരും ബ്രാന്‍ഡ് ഉടമകളുമാണെന്നും അല്ലാതെ തങ്ങളല്ലെന്നും ഇ- കൊമേഴ്‌സ് കമ്പനികള്‍ വിശദീകരിച്ചതായി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രമോഷന്‍ (ഡിഐപിപി). ആമസോണ്‍ കോണ്‍ഫറന്‍സിന്റെ ഭാഗമായി ഡിഐപിപി സെക്രട്ടറി രമേഷ് അഭിഷേകാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ സൗജന്യങ്ങളും വിലക്കിഴവും വാരിക്കോരി നല്‍കുന്നത് മറ്റു വ്യാപാരികളെ ബാധിക്കുന്നെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സിഎഐറ്റി) കുറ്റപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഡിഐപിപിയുടെ വിശദീകരണം.

ഉപഭോക്താക്കള്‍ക്ക് ഓഫറുകള്‍ നല്‍കുന്നത് വില്‍പ്പനക്കാരും ബ്രാന്‍ഡിന്റെ അവകാശികളുമാണ്. ഓണ്‍ലൈന്‍ വഴിയും സ്‌റ്റോറുകള്‍ വഴിയും ഇത്തരത്തില്‍ ഓഫറുകള്‍ നല്‍കാന്‍ അവര്‍ക്ക് അധികാരമുണ്ട്. സെല്ലര്‍മാരും ബ്രാന്‍ഡുകളും പരസ്യങ്ങളുമായി വന്നാല്‍ സ്വീകരിക്കാറില്ലെന്നും ഇ- കൊമേഴ്‌സ് കമ്പനികള്‍ അറിയിച്ചതായും അഭിഷേക് വ്യക്തമാക്കി. ഇന്ത്യയില്‍ റിട്ടെയ്ല്‍ സ്‌റ്റോറുകള്‍ തുറക്കണമോ വേണ്ടയോ എന്ന കാര്യം ആപ്പിള്‍ ആണ് തീരുമാനിക്കേണ്ടതെന്ന് ഇതു സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷന്‍ ബോര്‍ഡ് (എഫ്‌ഐപിബി) ഇതു സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്കന്‍ കമ്പനിയായ ആപ്പിള്‍ ഇന്ത്യയില്‍ സ്റ്റോറുകള്‍ തുറക്കുമെന്ന റിപ്പോര്‍
ട്ടുകള്‍ ഏറെക്കാലമായി സജീവമാണ്. എന്നാല്‍ ഇന്ത്യയില്‍ സിംഗിള്‍ ബ്രാന്‍ഡ് റിട്ടെയ്ല്‍ ശൃംഖല ആരംഭിക്കാന്‍ 30 ശതമാനം പ്രാദേശിക വിഭവ സമാഹരണം നടത്തണമെന്ന നിബന്ധന ആപ്പിളിന് പ്രതിബന്ധം തീര്‍ക്കുന്നുണ്ട്. ഇതേത്തുടര്‍ന്ന്, വിഭവ സമാഹരണ നിബന്ധനയില്‍ വിദേശ കമ്പനികളുടെ ഒറ്റ ബ്രാന്‍ഡ് ചില്ലറ വില്‍പ്പനശാലകള്‍ക്ക് മൂന്നു വര്‍ഷത്തെയും ഉന്നത സാങ്കേതിക വിദ്യയുള്ള ഉല്‍പ്പന്നങ്ങളുടെ കാര്യത്തില്‍ അഞ്ചു വര്‍ഷത്തെയും ഇളവ് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

Comments

comments

Categories: Trending