രാഹുലിനെ ദേശീയ അധ്യക്ഷനാക്കണമെന്ന് ആവശ്യമുയരുന്നു

രാഹുലിനെ ദേശീയ അധ്യക്ഷനാക്കണമെന്ന് ആവശ്യമുയരുന്നു

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷനായി അവരോധിക്കണമെന്ന് അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി (എഐസിസി) സെക്രട്ടറിമാര്‍ ആവശ്യപ്പെട്ടതായി സൂചന.
കഴിഞ്ഞ മാസം ഏഴാം തീയതി ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം രാഹുലിനെ ദേശീയ അധ്യക്ഷനാക്കണമെന്ന് ഏകകണ്ഠമായി നിര്‍ദേശിച്ചിരുന്നു.
രാഹുലിനെ അധ്യക്ഷ സ്ഥാനത്തേയ്ക്ക് രണ്ട് വര്‍ഷം മുന്‍പു തന്നെ അവരോധിക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ 2014ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കേറ്റ തിരിച്ചടിയെത്തുടര്‍ന്നാണു തീരുമാനം നീട്ടിയത്. എന്നാല്‍ ബിജെപി സര്‍ക്കാര്‍ കേന്ദ്രത്തില്‍ രണ്ടര വര്‍ഷം പിന്നിട്ട സാഹചര്യത്തില്‍ രാഹുലിനെ നേതൃസ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നതില്‍ ഇനിയും കാലതാമസം വരുത്തരുതെന്നു എഐസിസി സെക്രട്ടറിമാര്‍ അഭിപ്രായപ്പെട്ടതായിട്ടാണു സൂചന.
സമീപകാലത്ത് ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി കമ്മിറ്റിയില്‍ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് അനാരോഗ്യം മൂലം പങ്കെടുക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ സോണിയയുടെ അഭാവത്തില്‍ അധ്യക്ഷ സ്ഥാനം രാഹുല്‍ ഏറ്റെടുത്തിരുന്നു.

Comments

comments

Categories: Politics