പേള്‍ ഹാര്‍ബര്‍ ആക്രമണം: ആബേ മാപ്പ് പറയില്ല

പേള്‍ ഹാര്‍ബര്‍ ആക്രമണം: ആബേ മാപ്പ് പറയില്ല

ടോക്യോ: ഈ മാസം അവസാനം യുഎസ് നാവികആസ്ഥാനമായ പേള്‍ ഹാര്‍ബര്‍ സന്ദര്‍ശനത്തിനൊരുങ്ങുന്ന ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ, രണ്ടാം ലോക മഹായുദ്ധത്തിനിടെ ജപ്പാന്‍ സൈന്യം പേള്‍ ഹാര്‍ബര്‍ ആക്രമിച്ചതില്‍ മാപ്പ് പറയില്ലെന്നു വ്യക്തമാക്കി.
യുദ്ധത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നതിനു വേണ്ടിയാണു ആബേ പേള്‍ ഹാര്‍ബറിലെത്തുന്നതെന്നും മാപ്പ് പറയാന്‍ അല്ലെന്നും ജപ്പാന്‍ സര്‍ക്കാരിന്റെ ചീഫ് ക്യാബിനറ്റ് സെക്രട്ടറി യോഷിഹിദെ സുഗ പറഞ്ഞു. ഈ മാസം 27നാണ് ആബേ പേള്‍ ഹാര്‍ബര്‍ സന്ദര്‍ശിക്കുക.
ആബേയുടെ സന്ദര്‍ശനത്തില്‍ യുഎസ് പ്രസിഡന്റ് ഒബാമയുമായി കൂടിക്കാഴ്ച നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ആദ്യമായിട്ടാണ് ജപ്പാന്‍ പ്രധാനമന്ത്രി യുഎസില്‍ ജപ്പാന്‍ നടത്തിയ ആക്രമണ സ്ഥലം സന്ദര്‍ശിക്കുന്നതെന്ന പ്രത്യേകതയും ആബേയുടെ സന്ദര്‍ശനത്തിനുണ്ട്. പേള്‍ ഹാര്‍ബര്‍ ആക്രമണത്തിന്റെ 75ാം വാര്‍ഷികദിനത്തിനു രണ്ട് ദിവസം മുന്‍പാണ് (ഈ മാസം അഞ്ചാം തീയതി) ജപ്പാന്റെ പ്രതികരണം പുറത്തുവന്നിരിക്കുന്നത്.

Comments

comments

Categories: World