ഇന്ത്യയില്‍ ചുവടുവെക്കാനൊരുങ്ങി ഇസെഡ്ടിഇ

ഇന്ത്യയില്‍ ചുവടുവെക്കാനൊരുങ്ങി ഇസെഡ്ടിഇ

 

തങ്ങളുടെ ആദ്യ സ്മാര്‍ട്ട്‌ഫോണുമായി ചൈനീസ് ടെലികമ്യൂണിക്കേഷന്‍ എക്യുപ്‌മെന്റ് കമ്പനിയായ ഇസെഡ്ടിഇ കോര്‍പറേഷന്‍ ഇന്ത്യന്‍ വിപണിയിലേക്ക് ചുവടുവെക്കാനൊരുങ്ങുന്നു. ഇന്ത്യയില്‍ പ്രധാനപ്പെട്ട പല നിക്ഷേപ പദ്ധതികളും നടപ്പിലാക്കാന്‍ കമ്പനി തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലേക്ക് കടന്നുവരാന്‍ ദീര്‍ഘനാളായി തങ്ങള്‍ ആഗ്രഹിക്കുന്നതായി ഇസെഡ്ടിഇ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ സച്ചിന്‍ ബത്ര പറഞ്ഞു. യുഎസ്, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ ശക്തമായ സാന്നിദ്ധ്യമാണ് കമ്പനിക്കുളളത്.

Comments

comments

Categories: Branding