വോഡഫോണില്‍നിന്നു 24 രൂപ മുതല്‍ പ്രതിമാസ ഡാറ്റ പാക്ക്

വോഡഫോണില്‍നിന്നു 24 രൂപ മുതല്‍ പ്രതിമാസ ഡാറ്റ പാക്ക്

 

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളിലൊന്നായ വോഡഫോണ്‍ ‘ബഡാ ഡാറ്റ, ഛോട്ടാ പ്രൈസ്’ പദ്ധതി പ്രഖ്യാപിച്ചു. ഇതനുസരിച്ച് 30 ദിവസം കാലാവധിയുള്ള ഡാറ്റാ പ്ലാന്‍ 24 രൂപ മുതല്‍ ലഭ്യമാകും. ഓരോ സര്‍ക്കിളിലും ഡാറ്റാ പാക്ക് വില വ്യത്യസ്തമായിരിക്കും.

”മിതമായ നിരക്കിലൂടെ ഡാറ്റ ലഭ്യതയെ ജനാധിപത്യവത്കരിക്കുകയും എല്ലാവര്‍ക്കും പ്രാപ്യമാക്കുകയുമാണ് വോഡഫോണ്‍. കൂടുതല്‍ ആളുകള്‍ക്ക് കുറഞ്ഞ നിരക്കില്‍ ഓണ്‍ലൈനില്‍ എത്തിച്ചേരുവാന്‍ ഇതു സഹായിക്കും. കോടിക്കണക്കിന് ഉപഭോക്താക്കളെയാണ് ബഡാ ഡാറ്റ, ഛോട്ടാ പ്രൈസ് പാക്ക് ശാക്തീകരിക്കുകയും മാസം മുഴുവന്‍ മൊബീല്‍ വഴി ഇന്റര്‍നെറ്റിന്റെ കരുത്ത് ആസ്വദിക്കുവാനും പ്രാപ്തമാക്കുന്നത്.” ഡാറ്റാ പാക്ക് പുറത്തിറക്കിക്കൊണ്ട് വോഡഫോണ്‍ ഇന്ത്യയുടെ ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ സന്ദീപ് കടാരിയ പറഞ്ഞു.

”ഡാറ്റ സ്വീകരിക്കലും അതിന്റെ മെച്ചപ്പെട്ട ഉപഭോഗവും ഡിജിറ്റല്‍ സമ്പദ്ഘടനയിലേക്കുള്ള ഇന്ത്യയുടെ മുന്നേറ്റത്തിന് ഏറ്റവും അത്യവശ്യമാണ്,” അദ്ദേഹം അഭിപ്രായപ്പെട്ടു.

Comments

comments

Categories: Branding