ടൊയോട്ട വില വര്‍ധിപ്പിക്കും

ടൊയോട്ട വില വര്‍ധിപ്പിക്കും

ടോക്യോ: ലോക വാഹന വിപണിയിലെ മുന്‍നിരക കമ്പനികളിലൊന്നായ ജപ്പാന്‍ കമ്പനി ടൊയോട്ട വാഹനങ്ങളുടെ വില വര്‍ധിപ്പിക്കുന്നു. അടുത്ത മാസം മുതല്‍ കമ്പനിയുടെ മോഡലുകള്‍ക്ക് മൂന്ന് ശതമാനം വരെ വില വര്‍ധിപ്പിക്കുമെന്ന് ടൊയോട്ട പ്രഖ്യാപിച്ചു. വര്‍ധിച്ചുവരുന്ന നിര്‍മാണ ചെലവും വിദേശ വിനിമയത്തിലുള്ള തിരിച്ചടിയുമാണ് വില വര്‍ധിപ്പിക്കുന്നതിനായി ടൊയോട്ട ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലും കമ്പനി വാഹനങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചിരുന്നു.
സ്റ്റീല്‍, അലുമിനീയം, കോപ്പര്‍, റബ്ബര്‍ തുടങ്ങിയ അസംസ്‌കൃത വസ്തുക്കള്‍ക്ക് കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ രേഖപ്പെടുത്തിയ വിലക്കയറ്റം കമ്പനിക്ക് നിര്‍മാണ ചിലവ് വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് ടൊയോട്ട കിര്‍ലോസ്‌ക്കര്‍ മോട്ടോഴ്‌സ് മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയ്ല്‍സ് സീനിയര്‍ വൈസ്പ്രസിഡന്റും ഡയറക്റ്ററുമായ എന്‍ രാജ വ്യക്തമാക്കി. ജപ്പാന്റെ ദേശീയ കറന്‍സിയാ യെന്‍ ആഗോള വിനിമമൂല്യത്തില്‍ തിരിച്ചടി നേരിടുന്നതും വില വര്‍ധിപ്പിക്കുന്നതിന് കാരണമായി അദ്ദേഹം അറിയിച്ചു.
100 ശതമാനം ഫിനാന്‍സിംഗ് സൗകര്യമൊരുക്കി റിമംബര്‍ ഡിസംബര്‍ എന്ന കാംപയിനും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ബയ് നൗ, പേ മാര്‍ച്ച് എന്ന ആകര്‍ഷകമായ ഇഎംഐ സൗകര്യവും കമ്പനി നല്‍കും. കഴിഞ്ഞ മാസം വില്‍പ്പനയില്‍ പത്ത് ശതമാനം നേട്ടമാണ് തൊട്ടുമുമ്പുള്ള വര്‍ഷത്തെ ഇതേകാലയളവിനെ അപേക്ഷിച്ച് കമ്പനി നേടിയത്. 50,000 യൂണിറ്റ് ഇന്നോവ ക്രിസ്റ്റ വില്‍പ്പന നടക്കുകയും പുതിയതായി എത്തിയ ഫോര്‍ച്ച്യൂണറിന് ലഭിച്ച 6,200 ബുക്കിംഗും കഴിഞ്ഞ മാസം ലഭിച്ചിട്ടുണ്ട്.

Comments

comments

Categories: Auto