ടാറ്റ മോട്ടോഴ്‌സ് മഹീന്ദ്രയെ പിന്നിലാക്കി

ടാറ്റ മോട്ടോഴ്‌സ് മഹീന്ദ്രയെ പിന്നിലാക്കി

ന്യൂഡെല്‍ഹി: കഴിഞ്ഞ മാസത്തെ യാത്രാ വാഹന വില്‍പ്പനയില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയെ പിന്നിലാക്കി ടാറ്റ മോട്ടോഴ്‌സ്. ചെറുകാര്‍ വിഭാഗത്തില്‍ ടിയാഗോയുടെ വില്‍പ്പനയാണ് ടാറ്റ മോട്ടോഴ്‌സിന് ഏറ്റവും വില്‍പ്പനയുള്ള കമ്പനികളുടെ പട്ടികയില്‍ കഴിഞ്ഞ മാസം മൂന്നാം സ്ഥാനം നല്‍കിയത്. 12,736 യൂണിറ്റുകളാണ് ടാറ്റ മോട്ടോഴ്‌സ് കഴിഞ്ഞ മാസം വില്‍പ്പന നടത്തിയത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര വില്‍പ്പന നടത്തിയത് 12,707 യൂണിറ്റും. അതേസമയം, കഴിഞ്ഞ മാസത്തില്‍ മാത്രം നടന്ന വില്‍പ്പനയാണിത്. വരും മാസങ്ങളില്‍ ഇതില്‍ മാറ്റം വരും.
ഏറ്റവും വില്‍പ്പനയുള്ള സ്‌കോര്‍പ്പിയോ, ബലേറൊ എന്നീ മോഡലുകള്‍ക്ക് വിപണിയില്‍ തിരിച്ചടി നേരിട്ടതാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയ്ക്ക് കഴിഞ്ഞ മാസം വിനയായത്. ഇതില്‍ സ്‌കോര്‍പ്പിയോ വില്‍പ്പന കഴിഞ്ഞ മാസം 41 ശതമാനം ഇടിഞ്ഞ് 3099 യൂണിറ്റും ബലേറോ 42 ശതമാനം ഇടിവ് രേഖപ്പെടുത്തി 5257 യൂണിറ്റുമാണ് വില്‍പ്പന നടന്നത്.
മഹീന്ദ്ര ഈയടുത്ത് പുറത്തിറിക്കിയ കെയുവി 100, ടിയുവി 300 എന്നീ മോഡലുകള്‍ക്കും കഴിഞ്ഞ മാസം വില്‍പ്പനയില്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.

Comments

comments

Categories: Auto