എസ്ബിഐ സേവിംഗ്‌സ് എക്കൗണ്ടുകളിലെ സമ്പാദ്യം ഒരു ലക്ഷം കോടി കടന്നു

എസ്ബിഐ സേവിംഗ്‌സ് എക്കൗണ്ടുകളിലെ സമ്പാദ്യം ഒരു ലക്ഷം കോടി കടന്നു

ന്യൂഡെല്‍ഹി: നോട്ട് അസാധുവാക്കിയതിനെതുടര്‍ന്ന് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിവിധ സേവിംഗ്‌സ് എക്കൗണ്ടുകളിലെ നിക്ഷേപം ഒരു ലക്ഷം കോടി രൂപ പിന്നിട്ടു. നേരത്തേ നിക്ഷേപങ്ങള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് എസ്ബി ഐ നിക്ഷേപങ്ങള്‍ക്ക് നല്‍കുന്ന പലിശ നിരക്ക് കുറച്ചിരുന്നു.

നവംബര്‍ 8 ന് ശേഷമുള്ള കണക്കാണിതെന്ന് എസ്ബിഐ മാനേജിംഗ് ഡയറക്റ്റര്‍ രജനീഷ് കുമാര്‍ പറഞ്ഞു. വായ്പാ വിതരണം വര്‍ധിപ്പിക്കുകയും ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ ഡിജിറ്റല്‍വല്‍ക്കരിക്കുകയുമാണ് വരും മാസങ്ങളില്‍ അടിയന്തരമായി നടപ്പാക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

Comments

comments

Categories: Slider, Top Stories