സുരക്ഷാ ഭീഷണി: സര്‍താജിന് സുവര്‍ണക്ഷേത്രം സന്ദര്‍ശിക്കാനായില്ല

സുരക്ഷാ ഭീഷണി: സര്‍താജിന് സുവര്‍ണക്ഷേത്രം സന്ദര്‍ശിക്കാനായില്ല

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസിന് അമൃത്സറിലെ സുവര്‍ണക്ഷേത്രം സന്ദര്‍ശിക്കാന്‍ അനുമതി നല്‍കാതിരുന്നത് സുരക്ഷാ കാരണങ്ങളാലായിരുന്നെന്നു ഇന്ത്യ അറിയിച്ചു.
അമൃത്സറില്‍ ഈ മാസം നാലിനു നടന്ന ഹാര്‍ട്ട് ഓഫ് ഏഷ്യ കോണ്‍ഫറന്‍സില്‍ പങ്കെടുക്കവേ, സര്‍താജിന് പാക് മാധ്യമങ്ങളുമായി സംസാരിക്കാനും അമൃത്സറിലെ സുവര്‍ണക്ഷേത്രം സന്ദര്‍ശിക്കാനും അനുവാദം നല്‍കിയിരുന്നില്ലെന്നു പാകിസ്ഥാന്‍ സൂചിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണു മറുപടിയുമായി ഇന്ത്യ രംഗത്തുവന്നത്.
പാകിസ്ഥാന് പരാതിപ്പെടാനുള്ള അവസരമുണ്ടാക്കാത്ത വിധമായിരുന്നു സര്‍താജ് അസീസിന് ഇന്ത്യ സുരക്ഷയൊരുക്കിയത്. പ്രത്യേക മുറിയിലാണു താമസ സൗകര്യമൊരുക്കിയത്. കവചിത വാഹനത്തില്‍ യാത്രയൊരുക്കി. വിദേശമന്ത്രിമാര്‍ക്കു പോലും ഇത്തരത്തിലുള്ള സൗകര്യം ഒരുക്കാറില്ല.

Comments

comments

Categories: World