ഇന്ത്യന്‍ ഓയില്‍, ഗ്യാസ് മേഖലയില്‍ നിക്ഷേപം നടത്താന്‍ വിദേശ കമ്പനികളെ ക്ഷണിച്ച് മോദി

ഇന്ത്യന്‍ ഓയില്‍, ഗ്യാസ് മേഖലയില്‍ നിക്ഷേപം നടത്താന്‍ വിദേശ കമ്പനികളെ ക്ഷണിച്ച് മോദി

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ഓയില്‍, ഗ്യാസ് മോഖലയില്‍ നിക്ഷേപം നടത്താന്‍ വിദേശ കമ്പനികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം. 2040ഓടെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ അഞ്ച് മടങ്ങ് വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മോദി പറഞ്ഞു. പെട്രോടെക് 2016ന്റെ ഉദ്ഘാടന വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വരൂ, ഇന്ത്യയെ നിര്‍മിക്കു എന്നതാണ് ആഗോള ഹൈഡ്രോകാര്‍ബണ്‍ കമ്പനികള്‍ക്കുള്ള തന്റെ സന്ദേശമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവാദിത്തം ശക്തമാണ്. ചുവപ്പുനാടയുടെ സ്ഥാനത്ത് ചുവന്ന പരവതാനി ഒരുക്കുകയാണ് തങ്ങളുടെ ദൗത്യമെന്നും അദ്ദേഹം പറഞ്ഞു. നിര്‍മാണം, ഗതാഗതം, സിവില്‍ വ്യോമയാനം തുടങ്ങിയ മേഖലകളിലാണ് വളര്‍ച്ച പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാവപ്പെട്ടവര്‍ക്ക് പ്രാപ്യമായ തരത്തില്‍ രാജ്യത്തിന് ഊര്‍ജം ആവശ്യമാണെന്നും നരേന്ദ്ര മോദി പറഞ്ഞു. സുസ്ഥിര വികസനം സാധ്യമാക്കുന്നതിന് മിതമായ നിരക്കില്‍ ഊര്‍ജം ലഭ്യമാക്കുന്നതിന്റെ ഭാഗമായി 2018 മാര്‍ച്ച് മാസത്തോടെ രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും വൈദ്യുതി എത്തിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതായും അദ്ദേഹം പറഞ്ഞു. ഇതുകൂടാതെ പത്ത് മില്യണ്‍ ഉപഭോക്താക്കള്‍ക്ക് പാചകവാതക കണക്ഷന്‍ ലഭ്യമാക്കുമെന്നും അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 30,000 കിലോ മീറ്ററില്‍ പൈപ്പ്‌ലൈന്‍ ശൃംഖല സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തിന്റെ അവികസിത കിഴക്കന്‍ പ്രദേശങ്ങളില്‍ പുതിയ ഗ്യാസ് പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതായും ഇത് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 2022ഓടെ ഇന്ധന ഇറക്കുമതി 10 ശതമാനം കുറയ്ക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതായും അദ്ദേഹം വ്യക്തമാക്കി.

Comments

comments

Categories: Slider, Top Stories

Related Articles