മൈക്കല്‍ ഹസി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം പരിശീലകനായേക്കും

മൈക്കല്‍ ഹസി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം പരിശീലകനായേക്കും

 

സിഡ്‌നി: ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി മൈക്കല്‍ ഹസി എത്തിയേക്കുമെന്ന് സൂചന. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന പരമ്പരയ്ക്ക വേണ്ടി, ഓസ്‌ട്രേലിയന്‍ ടീമിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ ഡാരെന്‍ ലേമാന് പകരക്കാരനായാണ് മൈക്കല്‍ ഹസി എത്തുന്നതെന്നാണ് അറിയുന്നത്.

മൈക്കല്‍ ഹസിക്ക് പുറമെ ഓസ്‌ട്രേലിയന്‍ ടീം മുന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ്, ഷെയ്ന്‍ വോണ്‍, ജേസണ്‍ ഗില്ലസ്പി എന്നിവരും പരിശീലകനാകാനുള്ള സാധ്യതാ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. എന്നാല്‍ ഇത് താത്കാലിക നിയമനം മാത്രമായിരിക്കും എന്നാണറിയുന്നത്.

അതേസമയം, ഓസ്‌ട്രേലിയന്‍ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് വരാന്‍ വളരെയധികം താത്പര്യമുണ്ടെന്നും എന്നാല്‍ മുഴുവന്‍ സമയവും പരിശീലക സ്ഥാനത്ത് തുടരാനാകുമോയെന്ന് അറിയില്ലെന്നും മൈക്കല്‍ ഹസി പറഞ്ഞു. കഴിഞ്ഞ ട്വന്റി-20 ലോകകപ്പില്‍ ഓസ്‌ട്രേലിയന്‍ ടീമിന്റെ ബാറ്റംഗ് ഉപദേശകനായിരുന്നു മൈക്കല്‍ ഹസി. ഋ

ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലെ ആദ്യ മത്സരം ഫെബ്രുവരി പതിനേഴിനാണ് ആരംഭിക്കുന്നത്. ഫെബ്രുവരി 19, 22 തിയതികളിലാണ് പരമ്പരയിലെ ബാക്കി മത്സരങ്ങള്‍. ഓസ്‌ട്രേലിയന്‍ ടീമിന്റെ ഇന്ത്യന്‍ പര്യടനവും ഫെബ്രുവരി മാസത്തിലാണ്.

Comments

comments

Categories: Sports