മോവിജിമ്മിന്റെ ടെയ്ല്‍ സ്ലൈഡ് സണ്‍ഗ്ലാസ്

മോവിജിമ്മിന്റെ ടെയ്ല്‍ സ്ലൈഡ് സണ്‍ഗ്ലാസ്

 

കൊച്ചി: മുന്‍നിര സണ്‍ഗ്ലാസ് നിര്‍മാതാക്കളായ മോവിജിം, ടെയ്ല്‍ സ്ലൈഡ് സണ്‍ഗ്ലാസുകള്‍ വിപണിയിലിറക്കി. ഭാരരഹിതമായ ഇന്‍ജക്റ്റഡ് നൈലോണ്‍ ഫ്രെയിം, ക്രമീകരിക്കാവുന്ന വയര്‍ ടിപ്‌സ്, സുഖദായകമായ റബര്‍ നോസ്പാഡ് എന്നിവയാണ് പ്രത്യേകതകള്‍. വില 13,990 രൂപ.
മോവി റോസ് ലെന്‍സോടുകൂടിയ മാറ്റ് ബ്ലാക്, ന്യൂട്രല്‍ ഗ്രേ ലെന്‍സോടു കൂടിയ മാറ്റ് ഗ്രേ സ്‌ട്രൈപ്, ബ്ലൂഹവായി ലെന്‍സുള്ള ഫ്രോസ്റ്റഡ് ക്രിസ്റ്റല്‍, എച്ച്‌സിഎല്‍ ബ്രോണ്‍സ് ലെന്‍സുള്ള ടോര്‍ട്ടോയ്‌സ് ബ്ലാക് ടെംപിള്‍സ് എന്നീ
നിറങ്ങളില്‍ ലഭ്യം.

മോവിജിമ്മിന്റെ സൂപ്പര്‍ തിന്‍ ഗ്ലാസ് ലെന്‍സുകള്‍ പോറല്‍ ഏല്‍ക്കാത്തവയാണ്. പോളറൈസ്ഡ് പ്ലസ് 2 ലെന്‍സ് സാങ്കേതികവിദ്യയാണ് ഇതിന് ഉപയോഗിച്ചിട്ടുള്ളത്. 100 ശതമാനം അള്‍ട്രാവയലറ്റ് രശ്മികളേയും 99.9 ശതമാനം ഗ്ലെയറിനേയും പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണ് പ്രസ്തുത സാങ്കേതികവിദ്യ.

ലെന്‍സിന്റെ വെണ്‍മ നിലനിര്‍ത്താന്‍ മൂന്ന് അപൂര്‍വ ധാതുക്കള്‍ ഉപയോഗിക്കുന്ന ഏക കമ്പനി മോവിജിമ്മാണ്. പ്രകൃതിയുടെ തനത് ദൃശ്യഭംഗി ലഭിക്കാന്‍ ഇത് സഹായകവുമാണ്. കണ്ണുകള്‍ക്കും അവയ്ക്ക് ചുറ്റുമുള്ള ചര്‍മങ്ങള്‍ക്കും അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും സംരക്ഷണം നല്‍കുന്നവയാണ് മോവിജിം സണ്‍ഗ്ലാസുകള്‍ എന്ന് കമ്പനി പറയുന്നു.

Comments

comments

Categories: Branding