മേക് മൈ ട്രിപ്പ് 960 മില്യണ്‍ ഡോളറിന്റെ ഓഹരി വിറ്റഴിക്കും

മേക് മൈ ട്രിപ്പ് 960 മില്യണ്‍ ഡോളറിന്റെ ഓഹരി വിറ്റഴിക്കും

ബെംഗളൂരു: രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്‍സിയായ മേക് മൈ ട്രിപ്പ് 960 മില്യണ്‍ ഡോളറിന്റെ ഓഹരി വിറ്റഴിക്കാന്‍ ഒരുങ്ങുന്നു. എതിരാളികളായ ഇബിബോ ഗ്രൂപ്പിനെ ഏറ്റെടുക്കുന്നതിന് മുന്നോടിയായാണിത്. ഇന്റര്‍നെറ്റ് വിപണിയിലെ ഏറ്റവും വലിയ ഏറ്റെടുക്കലായാണിത് കരുതപ്പെടുന്നത്.

മേക് മൈ ട്രിപ്പ് ഏറ്റെടുക്കുന്നതിന് മുമ്പ് നാസ്‌പേര്‍സിന്റെ പെയ്‌മെന്റ് ബിസിനസ്സായ പേയുവിലുള്ള 14 ശതമാനം ഓഹരിയു ബിസിനസ് ടു ബിസിനസ് ഓണ്‍ലൈന്‍ ട്രാവല്‍ കമ്പനിയായ ടെക് ട്രാവല്‍സിലുള്ള 52 ശതമാനം ഓഹരിയും ഇബിബോ ഗ്രൂപ്പ് വിറ്റഴിക്കും. ദക്ഷിണാഫ്രിക്കന്‍ മീഡിയ, ഇന്റര്‍നെറ്റ് കമ്പനിയായ നാസ്‌പേര്‍സ് ആണ് നിലവില്‍ ഇബിബോ ഗ്രൂപ്പിന്റെ 90 ശതമാനം ഓഹരിയും കയ്യാളുന്നത്. ചൈനീസ് ഇന്റര്‍നെറ്റ് ഭീമനായ ടെന്‍സെന്റ് ആന്‍ഡ് മാനേജ്‌മെന്റ് ആവശേഷിക്കുന്ന ഓഹരിയുടമ.

മേക് മൈ ട്രിപ്പ് തങ്ങളുടെ നാല്‍പ്പത് ശതമാനത്തോളെ വരുന്ന 38.97 മില്യണ്‍ ഓഹരികള്‍ ഇബിബോയുടെ ഓഹരിയുടമകള്‍ക്ക് കൈമാറും. മേക്ക് മൈ ട്രിപ്പിന്റെ ആകെ മൂല്യം 2.2 ബില്യണ്‍ ഡോളാറായാണ് കണക്കാക്കുന്നത്. തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് മുന്നോടിയായി മേക്ക് മൈ ട്രിപ്പ് ഡിസംബര്‍ 9 ന് ഓഹരിയുടമകളുടെ യോഗം വിളിച്ചിട്ടുണ്ട്.

Comments

comments

Categories: Branding