ജുഗ്നൂ യുപിഐ സംവിധാനം നടപ്പിലാക്കും

ജുഗ്നൂ യുപിഐ സംവിധാനം നടപ്പിലാക്കും

ന്യൂഡെല്‍ഹി: ഓട്ടോ റിക്ഷ അഗ്രഗേറ്റര്‍ ആയ ജുഗ്നൂ യൂണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫേസ് (യുപിഐ) സംവിധാനം നടപ്പിലാക്കാന്‍ ഒരുങ്ങുന്നു. സോഫ്റ്റ്‌വെയര്‍ ഡവലപ്‌മെന്റില്‍ സാങ്കേതികതടസ്സങ്ങള്‍ നേരിട്ടപ്പോള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സഹായവുമായി രംഗത്തെത്തി. പദ്ധതി നടപ്പിലാക്കാന്‍ സാങ്കേതികമായി നേരിട്ട തടസ്സത്തെകുറിച്ച് ജുഗ്നുവിന്റെ സിഇഒ ആയ സമര്‍ സിംഗ്ല പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നവംബര്‍ 27 ന് ട്വീറ്റ് ചെയ്തിരുന്നു. ട്വീറ്റ് ചെയ്ത് നാല്‍പത്തിയെട്ട് മണിക്കൂറിനുള്ളില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് പ്രശ്‌നത്തിന് പരിഹാരം കണ്ടെന്ന് മൂന്നു ദിവസത്തിനുശേഷം അദ്ദേഹം വീണ്ടും ട്വീറ്റ് ചെയ്തു.

യുപിഐ അധിഷ്ഠിത പേയ്‌മെന്റ് സൊലൂഷനായ ജുഗ്നൂപേ ഉടന്‍ പുറത്തിറക്കും. ഇ-വാലറ്റിന്റെ പ്രധാന കുറവുകള്‍ പരിഹരിക്കാന്‍ യുപിഐ ക്ക് കഴിയും. ജുഗ്നൂപേയില്‍ 256 ബിറ്റ് എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ ലഭ്യമാണ്. ഉപഭോക്താവിന്റെ എക്കൗണ്ടിനെ സംബന്ധിച്ച വിവരങ്ങള്‍ ജുഗ്നൂ പേയ്‌ക്കോ മറ്റ് വ്യാപാരികള്‍ക്കോ കാണാന്‍ സാധിക്കില്ല-ജുഗ്നുവിന്റെ എന്‍ജിനീയറിംഗ് വിഭാഗം പ്രസിഡന്റ് ആയ റോണക് ഗോയല്‍ പറഞ്ഞു.

Comments

comments

Categories: Branding