ജിഎസ്ടി കൗണ്‍സില്‍ സ്തംഭനത്തില്‍: തോമസ് ഐസക്

ജിഎസ്ടി കൗണ്‍സില്‍ സ്തംഭനത്തില്‍: തോമസ് ഐസക്

തിരുവനന്തപുരം: ജിഎസ്ടി ഭരണനിര്‍വഹണം സംബന്ധിച്ച തീരുമാനം എടുക്കാനാകാതെ ജിഎസ്ടി കൗണ്‍സില്‍ സ്തംഭനത്തിലാണെന്ന് സംസ്ഥാന ധനമന്ത്രി ടിഎം തോമസ് ഐസക്. 1.5 കോടി രൂപ ടേണ്‍ ഓവര്‍ ഇല്ലാത്ത ചെറുകിടക്കാരുടെ നിയന്ത്രണം സംസ്ഥാനങ്ങള്‍ക്ക് വിട്ടു കൊടുക്കണമോ , കേന്ദ്രവും സംസ്ഥാനങ്ങളും കൂടി പങ്കിടണമോ എന്നത് കേവലം പ്രായോഗിക ഭരണ നിര്‍വഹണ പ്രശ്‌നമാണെന്നും ഇതണിപ്പോള്‍ ജി എസ്ടി ചര്‍ച്ചയിലെ കീറാമുട്ടി ആയിട്ടുള്ളതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

75% ഉദ്യോഗസ്ഥരും സംസ്ഥാനങ്ങളുടെത് ആണ് . ചെറുകിടക്കാരുമായി കൂടുതല്‍ സമ്പര്‍ക്കം പുലര്‍ത്തുന്നത് സംസ്ഥാനങ്ങളാണ് തുടങ്ങിയ വാദഗതികളാണ് കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ ഉയര്‍ത്തുന്നത്. കഴിഞ്ഞ കൗണ്‍സിലിന്റെ തുടക്കം മുതല്‍ ഇത് സംബന്ധിച്ച് ഒട്ടേറെ ചൂടേറിയ വാഗ്വാദങ്ങളും ഉണ്ടായി . എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്ത് തീര്‍ത്ത ശേഷം ഈ പ്രശ്‌നം പരിഹരിക്കാം എന്നായിരുന്നു കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ നിലപാട്. ഇതിന്റെ പരിഹാരം മറ്റു ചര്‍ച്ചകള്‍ക്ക് മുന്‍ ഉപാധി ആണെന്ന് കേരളം ചൂണ്ടിക്കാട്ടി. അവസാനം മറ്റു ചര്‍ച്ചകള്‍ തീര്‍ന്നില്ലെങ്കിലും ഭരണ നിര്‍വഹണം സംബന്ധിച്ച് രണ്ടാം ദിവസം ഉച്ചയ്ക്ക് പരിഗണിക്കാമെന്ന് ധാരണയായി. എന്നാല്‍ ഇക്കാര്യത്തില്‍ ഒത്തുതീര്‍പ്പാകാതെ ജിഎസ്ടി കൗണ്‍സില്‍ പിരിയുകയായിരുന്നു. ഇതോടെ ജി എസ് ടി നിയമം ഇത്തവണത്തെ പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കാനാവില്ലെന്ന് ഏതാണ്ട് തീര്‍ച്ചയായിരിക്കുകയാണെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു

കേന്ദ്രത്തിന് ഒറ്റയ്ക്ക് ഒരു തീരുമാനം ജിഎസ്ടി കൗണ്‍സിലില്‍ എടുക്കാനാവില്ല. 75 % വോട്ട് കിട്ടണമെങ്കില്‍ 16 സംസ്ഥാനങ്ങളുടെയെങ്കിലും പിന്തുണ വേണം. ഇതുവരെ തന്റെ വാക്ചാതുരി കൊണ്ട് ജയ്റ്റ്‌ലിക്ക് ഒട്ടെല്ലാക്കാര്യങ്ങളും താന്‍ പറഞ്ഞിടത്ത് എത്തിക്കാനായെന്നും നികുതിഘടനയില്‍ കേരളം മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ ഭാഗികമായി അംഗീകരിക്കപ്പെട്ടതാണ് ഇതിനൊരു അപവാദമെന്നും തോമസ് ഐസക്ക് പറയുന്നു.

Comments

comments

Categories: Slider, Top Stories

Write a Comment

Your e-mail address will not be published.
Required fields are marked*