ഇന്ത്യയും പാകിസ്ഥാനും ചര്‍ച്ചകള്‍ പുനരാരംഭിക്കണം

ഇന്ത്യയും പാകിസ്ഥാനും ചര്‍ച്ചകള്‍ പുനരാരംഭിക്കണം

ശ്രീനഗര്‍: ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നിലനില്‍ക്കുന്ന ഭിന്നതയ്ക്കു പരിഹാരമേകാന്‍ ചര്‍ച്ചകള്‍ക്കു മാത്രമേ സാധിക്കൂ എന്നു ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുള്ള.
ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പ്രശ്‌നം പരിഹരിക്കാന്‍ ഇരുരാജ്യങ്ങളും ക്ഷമയോടെ ഇരുന്ന് ചര്‍ച്ച ചെയ്യാന്‍ തയാറാകണം. സംഘര്‍ഷം ലഘൂകരിക്കാന്‍ ഇതല്ലാതെ മറ്റൊരു മാര്‍ഗമില്ല. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ സംഘര്‍ഷം ഉടലെടുക്കാന്‍ സാഹചര്യത്തെ അനുവദിക്കരുത്. ഇത് രണ്ട് രാജ്യങ്ങളുടെയും പുരോഗതിക്ക് ആവശ്യമാണെന്നും ഫാറൂഖ് പറഞ്ഞു.
സമീപഭാവിയില്‍ പാകിസ്ഥാനുമായി ചര്‍ച്ച പുനരാരംഭിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തയാറായേക്കുമെന്നും ഫാറൂഖ് പ്രതീക്ഷ പ്രകടിപ്പിച്ചു.
അമൃത്സറില്‍ നടന്ന ഹാര്‍ട്ട് ഓഫ് ഏഷ്യ കോണ്‍ഫറന്‍സില്‍ പ്രാദേശിക തലത്തിലുള്ള തീവ്രവാദത്തെ ഉന്മൂലനം ചെയ്യാന്‍ കൂട്ടായ യത്‌നം ആവശ്യമാണെന്ന് പ്രധാനമന്ത്രി മോദി പ്രസ്താവിച്ചതിനു തൊട്ടുപിന്നാലെയാണു ഫാറൂഖ് അബ്ദുല്ല അഭിപ്രായം പറഞ്ഞത്.

Comments

comments

Categories: Politics

Related Articles