യൂറോയുടെ മൂല്യം 20 മാസത്തെ താഴ്ന്ന നിലയില്‍

യൂറോയുടെ മൂല്യം 20 മാസത്തെ താഴ്ന്ന നിലയില്‍

ന്യൂഡെല്‍ഹി: യൂറോ മൂല്യം തിങ്കളാഴ്ച ഇരുപതു മാസത്തെ താഴ്ന്ന നിലയിലേക്ക് വീണു. ഭരണഘടനാ പരിഷ്‌കരണത്തിലുണ്ടായ കനത്ത പരാജയത്തെ തുടര്‍ന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി മറ്റിയോ റെന്‍സി രാജിവെക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ഇതാണ് യൂറോയുടെ മൂല്യം കുറയുന്നതിന് കാരണമായിരിക്കുന്നത്.

യൂറോപ്യന്‍ ഓഹരി വിപണിയിലും ഇന്നലെതുടക്കം ദുര്‍ബലമായിരുന്നു. യൂറോസ്‌റ്റോക്സ്സ് 50 0.6 ശതമാനം കുറഞ്ഞ നിരക്കിലാണ് ആരംഭിച്ചത്. ജര്‍മനിയുടെ ഡാക്‌സും ബ്രിട്ടന്റെ എഫ്ടിഎസ്ഇയും 0.4 ശതമാനം കുറഞ്ഞ മൂല്യത്തിലാണ് തുടങ്ങിയത്. സിംഗില്‍ കറന്‍സി മൂല്യം 1.4 ശതാനം കുറഞ്ഞ് 1.0505ല്‍ എത്തിയതായാണ് റിപ്പോര്‍ട്ട്. ജൂണ്‍ മുതലുള്ള ഏറ്റവും വലിയ ഇടിവാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ന്യൂസിലാന്‍ഡ് ഓഹരി വിപണി 0.7 ശതമാനം താഴ്ന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ജപ്പാന്‍ നിക്കെയ് 0.8 ശതമാനം കുറഞ്ഞ നിരക്കിലാണ് വ്യാപാരം അവസാനിപ്പിച്ചിട്ടുള്ളത്. ചൈനയുടെ സിഎസ്‌ഐ 300 സൂചിക 1.7 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഹോങ്കോങിന്റെ ഹാങ് സെങ് സൂചിക 0.7 ശതമാനം ഇടിഞ്ഞതായാണ് റിപ്പോര്‍ട്ട്.

Comments

comments

Categories: Trending