ജീവനക്കാരോട് താദാത്മ്യം പ്രാപിക്കുന്ന കമ്പനികള്‍

ജീവനക്കാരോട് താദാത്മ്യം പ്രാപിക്കുന്ന കമ്പനികള്‍

ജീവനക്കാര്‍ക്ക് മികച്ച ജോലി സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുത്ത് അവരുടെ പ്രശ്‌നങ്ങളോടും സന്തോഷത്തോടും താദാത്മ്യം പ്രാപിക്കുന്ന കമ്പനികളെ തെരഞ്ഞെടുത്ത് പ്രസിദ്ധീകരിക്കുന്നതാണ് എംപതി ഇന്‍ഡെക്‌സ്. എംപതറ്റിക് ആകേണ്ടത് ഇന്നത്തെ സാഹചര്യങ്ങളില്‍ കോര്‍പ്പറേറ്റുകളെ സംബന്ധിച്ച് അനിവാര്യതയാണ്. ഹാര്‍വാര്‍ഡ് ബിസിനസ് റിവ്യു അടുത്തിടെ ലോകത്തെ ഏറ്റവും മികച്ച എംപതറ്റിക് കമ്പനികളുടെ പട്ടിക പുറത്തുവിട്ടിരുന്നു. മികച്ച 20 കമ്പനികളുടെ പട്ടികയില്‍ ഫേസ്ബുക്ക് ആണ് ഒന്നാമതെത്തിയത്. എത്രമാത്രം വൈവിധ്യം നിറഞ്ഞ, ആയാസരഹിതമായ ജോലി അന്തരീക്ഷമാണ് ഫേസ്ബുക്ക് ഒരുക്കുന്നുവെന്നതിന് ഉദാഹരണമാണ് എംപതറ്റിക് ഇന്‍ഡെക്‌സ്.

ഓഫീസ് പൊളിറ്റിക്‌സ് പോലുള്ള യാതൊരുവിധ ‘വിനാശാത്മക’മായ കാര്യങ്ങളുമില്ലാത്തതാണ് ഫേസ്ബുക്കിലെ ജോലി അന്തരീക്ഷമെന്ന് ഹാര്‍വാര്‍ഡ് ബിസിനസ് റിവ്യു വിലയിരുത്തുന്നു. രണ്ടാം സ്ഥാനത്ത് ഗൂഗിളും മൂന്നാം സ്ഥാനത്ത് ലിങ്ക്ഡ്ഇന്നും നാലാം സ്ഥാനത്ത് നെറ്റ്ഫ്‌ളിക്‌സുമാണ്. തുടര്‍ന്നുള്ള മൂന്ന് സ്ഥാനങ്ങളില്‍ യൂണിലിവറും സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സും മൈക്രോസോഫ്റ്റുമാണ് വരുന്നത്. ആദ്യ സ്ഥാനങ്ങളിലെത്തിയതിലൂടെ ഫേസ്ബുക്കും ഗൂഗിളും കാണിക്കുന്നത് സ്റ്റാര്‍ട്ടപ്പ് സംസ്‌കാരത്തിന് ഓഫീസ് അന്തരീക്ഷം എത്രമാത്രം ആസ്വാദ്യകരമാക്കി മാറ്റാന്‍ സാധിക്കുമെന്നതാണ്.

അതേസമയം, ഏറ്റവും എംപതറ്റിക് അല്ലാത്ത കമ്പനികളുടെ പട്ടികയില്‍ ഇന്ത്യന്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പെട്ടുവെന്നത് ശ്രദ്ധേയമാണ്. ഇതില്‍ ആദ്യസ്ഥാനം കീഴടക്കിയിരിക്കുന്നത് ഭാരത് പെട്രോളിയമാണ്. തൊട്ടുപുറകില്‍ സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സും ഐസിഐസിഐ ബാങ്കും വരുന്നുണ്ട്. ഇന്ത്യന്‍ കമ്പനികള്‍ ജോലിക്കാരെ ഡീല്‍ ചെയ്യുന്ന കാര്യത്തില്‍ കുറച്ചുകൂടി എംപതറ്റിക് ആകേണ്ടിയിരിക്കുന്നുവെന്നാണ് ഹാര്‍വാര്‍ഡ് ബിസിനസ് റിവ്യൂവിന്റെ പഠനം കാണിക്കുന്നത്.

Comments

comments

Categories: Editorial