ഇന്ത്യന്‍ ഫുട്‌ബോള്‍ മുന്‍ താരം വാഹനാപകടത്തില്‍ മരിച്ചു

ഇന്ത്യന്‍ ഫുട്‌ബോള്‍ മുന്‍ താരം വാഹനാപകടത്തില്‍ മരിച്ചു

 

മലപ്പുറം: ഇന്ത്യന്‍ ഫുട്‌ബോള്‍ മുന്‍ താരം സി ജാബിര്‍ (44) വാഹനാപകടത്തില്‍ മരിച്ചു. ഞായറാഴ്ച രാത്രി കോഴിക്കോട്-പാലക്കാട് ദേശീയപാതയിലെ മുസലിയാരങ്ങാടിയില്‍ വെച്ച് ജാബിര്‍ ഓടിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പ്രതിരോധ നിര താരമായിരുന്ന ജാബിര്‍ 1994-95 വര്‍ഷത്തെ നെഹ്‌റു കപ്പിലാണ് ഇന്ത്യന്‍ ടീമിന് വേണ്ടി ബൂട്ടണിഞ്ഞത്. 1990കളിലെ കേരള പൊലീസ് ടീമിന്റെ പ്രധാന താരങ്ങളിലൊരാളായിരുന്ന ജാബിര്‍ 1991-92 കാലയളവില്‍ ഫെഡറേഷന്‍ കപ്പ് നേടിയ ടീമിലും അംഗമായിരുന്നു. 1994, 95, 96 വര്‍ഷങ്ങളില്‍ കേരളത്തിന് വേണ്ടി സന്തോഷ് ട്രോഫി മത്സരങ്ങള്‍ക്കായും ജാബിര്‍ കളത്തിലിറങ്ങി.

ഐ എം വിജയന്‍, സി വി പാപ്പച്ചര്‍, ഷറഫലി, സത്യന്‍ തുടങ്ങിയ പ്രധാന മലയാളി താരങ്ങള്‍ക്കൊപ്പം കേരള പൊലീസിനായി കളിച്ചിരുന്ന താരം കൂടിയായിരന്നു ജാബിര്‍. എം എസ് പിയില്‍ അസിസ്റ്റന്റ് കമാന്‍ഡന്റായിരുന്നു അദ്ദേഹം.

Comments

comments

Categories: Sports