ആസ്റ്റര്‍മെഡ്‌സിറ്റിയില്‍ റോബോട്ടിക് ശസ്ത്രക്രിയാ ശില്‍പ്പശാല സംഘടിപ്പിച്ചു

ആസ്റ്റര്‍മെഡ്‌സിറ്റിയില്‍ റോബോട്ടിക് ശസ്ത്രക്രിയാ ശില്‍പ്പശാല സംഘടിപ്പിച്ചു

 

കൊച്ചി: വിജ്ഞാനതലങ്ങള്‍ വികസിപ്പിക്കുന്നതിനും വൈദ്യശാസ്ത്രരംഗത്തുളളവര്‍ക്ക് മെഡിക്കല്‍ സാങ്കേതികവിദ്യയിലെ ഏറ്റവും പുതിയ അറിവുകള്‍ പകര്‍ന്നു നല്‍കുന്നതിനുമായി ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ സര്‍ജിക്കല്‍ ഗാസ്‌ട്രോ എന്ററോളജി വകുപ്പിന്റെ നേതൃത്വത്തില്‍ അസ്ത്ര 2016 എന്ന പേരില്‍ അഡ്വാന്‍സ്ഡ് ലാപ്രോസ്‌കോപ്പിക്, റോബോട്ടിക് ശസ്ത്രക്രിയകളെക്കുറിച്ച് രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന ശില്‍പ്പശാല സംഘടിപ്പിച്ചു. ഡിസംബര്‍ മൂന്ന് നാല് തീയതികളിലായിരുന്നു ശില്‍പ്പശാല.
പ്രാദേശിക, ദേശീയതലത്തില്‍ പ്രമുഖരായ 35 ഫാക്കല്‍റ്റികള്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തു. കേരളത്തില്‍നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുമായി 150 ഡെലിഗേറ്റുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. വിദഗ്ധരുടെ നേതൃത്വത്തില്‍ പുതിയ ലാപ്രോസ്‌കോപിക് രീതികളുടെയും റോബോട്ടിക് ശസ്ത്രക്രിയയുടെയും ലൈവ്‌ഡെമോണ്‍സ്‌ട്രേഷനായിരുന്നു ശില്‍പ്പശാലയുടെ ആകര്‍ഷണം.

പുത്തന്‍ സങ്കേതങ്ങളെക്കുറിച്ച് മികച്ച പഠനത്തിനുള്ള അവസരമാണ്ശില്‍പ്പശാലയിലൂടെഡെലിഗേറ്റുകള്‍ക്ക് ലഭിച്ചതെന്ന് ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ജിഐ&ഹെപ്പറ്റോബിലിയറി സര്‍ജറിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റും ശില്‍പ്പശാലയുടെഓര്‍ഗനൈസിംഗ്‌സെക്രട്ടറിയുമായഡോ. കെ. പ്രകാശ് പറഞ്ഞു. ലൈവ്ശില്‍പ്പശാലയുടെസമയത്ത്‌വിദഗ്ധരുമായി ഇടപഴകുന്നതിനും അറിവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും പ്രതിനിധികള്‍ക്ക് അവസരം ലഭിച്ചു. കൂടാതെ ശസ്ത്രക്രിയകളിലെ പ്രായോഗിക വിഷമതകളെക്കുറിച്ച് തുടര്‍ വൈദ്യവിദ്യാഭ്യാസ പരിശീലനപരിപാടിയും മാസ്റ്റര്‍വീഡിയോകളെക്കുറിച്ചുളള സെഷനും ഉണ്ടായിരുന്നു.
ലാപ്രോസ്‌കോപിക് കോളോറെക്ടല്‍ ശസ്ത്രക്രിയ, ലാപ്രോസ്‌കോപ്പിക് ഈസോഫാജിയല്‍ശസ്ത്രക്രിയ, ലാപ്രോസ്‌കോപ്പിക് ഹെപ്പാറ്റിക് റിസെക്ഷന്‍, ലാപ്രോസ്‌കോപ്പിക് പാന്‍ക്രിയാറ്റിക് റിസെക്ഷന്‍, ലാപ്രോസ്‌കോപ്പിക് ഹെര്‍ണിയ റിപ്പയര്‍തുടങ്ങിയ ഏറ്റവും പുതിയ ലാപ്രോസ്‌കോപ്പിക് ശസ്ത്രക്രിയാരീതികളെക്കുറിച്ച് ശില്‍പ്പശാലയില്‍ ചര്‍ച്ച ചെയ്തു.

Comments

comments

Categories: Branding

Related Articles