മൊസൂള്‍ നഗരത്തിന്റെ നിയന്ത്രണം ജനുവരി 20നു മുന്‍പു തിരിച്ചുപിടിക്കും: യുഎസ്

മൊസൂള്‍ നഗരത്തിന്റെ നിയന്ത്രണം ജനുവരി 20നു മുന്‍പു തിരിച്ചുപിടിക്കും: യുഎസ്

 

വാഷിംഗ്ടണ്‍: ഇറാഖ് നഗരമായ മൊസൂളിനെ ഐഎസ് നിയന്ത്രണത്തില്‍നിന്നും മോചിപ്പിക്കുന്നതിനായി നടത്തുന്ന പോരാട്ടം കടുപ്പമേറിയതാണെങ്കിലും അമേരിക്കയുടെ പുതിയ പ്രസിഡന്റായി ട്രംപ് ചുമതലയേല്‍ക്കുന്നതിനു മുന്‍പു മൊസൂള്‍ സ്വതന്ത്രമായിരിക്കുമെന്നു യുഎസ് പ്രതിരോധ സെക്രട്ടറി ആഷ് കാര്‍ട്ടര്‍ തിങ്കളാഴ്ച പറഞ്ഞു. എന്നാല്‍ മൊസൂള്‍ നഗരത്തിന്റെ നിയന്ത്രണം തിരിച്ചുപിടിക്കുന്നത് ഏതു രീതിയിലായിരിക്കുമെന്നതിനെ കുറിച്ചു വിശദമാക്കാന്‍ കാര്‍ട്ടര്‍ തയാറായില്ല.
ഒരു ലക്ഷം ഇറാഖി സേനകളും, കുര്‍ദ്ദിഷ് സുരക്ഷാ സേനയും യുഎസ് നേതൃത്വം കൊടുക്കുന്ന സഖ്യകക്ഷികളുടെ പിന്തുണയോടെ ഈ വര്‍ഷം ഒക്ടോബര്‍ 17നാണ് മൊസൂള്‍ നഗരം തിരിച്ചുപിടിക്കാനുള്ള പോരാട്ടം ആരംഭിച്ചത്.
ഐഎസ് തീവ്രവാദ സംഘടനയെ തുടച്ചുനീക്കാന്‍, മൊസൂള്‍ നഗരം തിരിച്ചുപിടിക്കല്‍ അത്യാവശമാണ്. 2014ലാണ് മൊസൂള്‍ ഐഎസ് നിയന്ത്രണത്തിലായത്. മൊസൂളിനു വേണ്ടിയുള്ള പോരാട്ടത്തില്‍ ഇറാഖി സേനയുടെ ആക്രമണത്തെ ഐഎസ് ചെറുത്തുനില്‍ക്കുന്നുമുണ്ട്.

Comments

comments

Categories: World