ആപ്പിള്‍ അധികൃതര്‍ ഇന്ത്യ ഗവണ്‍മെന്റുമായി ചര്‍ച്ച നടത്തും

ആപ്പിള്‍ അധികൃതര്‍ ഇന്ത്യ ഗവണ്‍മെന്റുമായി ചര്‍ച്ച നടത്തും

 

ന്യൂഡെല്‍ഹി: യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെക് ഭീമന്‍ ആപ്പിള്‍ ഇന്ത്യയില്‍ സ്റ്റോര്‍ തുറക്കുന്നതിനുള്ള സാധ്യതകളെ സംബന്ധിച്ച് ഇന്ത്യന്‍ ഗവണ്‍മെന്റുമായി ചര്‍ച്ച നടത്തും. ആപ്പിള്‍ സൗത്ത് ഏഷ്യാ ടീം സീനിയര്‍ ഉദ്യോഗസ്ഥര്‍ ഡിഐപിപി സെക്രറ്ററി രമേഷ് അഭിഷേകുമായി ഈ ആഴ്ച അവസാനത്തോടെ ചര്‍ച്ച നടത്തും. ഫോറിന്‍ ഡയറക്റ്റ് ഇന്‍വെസ്റ്റ്‌മെന്റിന്റെ (എഫ്ഡിഐ) വിശദവിവരങ്ങളും സിംഗിള്‍ ബ്രാന്‍ഡ് റീട്ടെയില്‍ നിയമങ്ങളും കമ്പനിയുടെ ഭാവി സാധ്യതകളും ചര്‍ച്ച ചെയ്യും.

ആഭ്യന്തര സോഴ്‌സിംഗ് മാനദണ്ഡങ്ങളില്‍ ഇളവ് അനുവദിക്കണമെന്ന് ഈ വര്‍ഷം ആദ്യം കമ്പനി ആവശ്യപ്പെട്ടിരുന്നു. ജൂണില്‍ സിംഗിള്‍ ബ്രാന്‍ഡ് റീട്ടെയിലിനുള്ള എഫ്ഡിഐ നിയമങ്ങളില്‍ മാറ്റം വന്നതിനു ശേഷം കമ്പനി ചര്‍ച്ചയില്‍ നിന്ന് പിന്‍വാങ്ങി.

മാന്‍ഡേറ്ററി ഡൊമസ്റ്റിക് സോഴ്‌സിംഗ് മാനദണ്ഡങ്ങളില്‍ പുതുതായി വരുത്തിയ മാറ്റങ്ങള്‍ ഡിഐപിപി വ്യക്തമാക്കണമെന്നതാണ് ആപ്പിളിന്റെ ഒരാവശ്യം. എഫ്ഡിഐ നിയമം അനുസരിച്ച് സിംഗിള്‍ ബ്രാന്‍ഡ് റീട്ടെയ്‌ലര്‍ 30 ശതമാനം ഇന്‍പുട്ട് ആഭ്യന്തര കമ്പനികളില്‍ നിന്ന് സ്വീകരിക്കണം. കട്ടിംഗ് എഡ്ജ് ടെക്‌നോളജിയുടെ കാര്യത്തിലും ആപ്പിളിന് സംശയങ്ങളുണ്ട്. ഇവ സംബന്ധിച്ച ഗവണ്‍മെന്റ് നയങ്ങളായിരിക്കും ആപ്പിളിന്റെ തീരുമാനങ്ങളില്‍ നിര്‍ണായകമാവുക.

Comments

comments

Categories: Branding