കറാച്ചി ഹോട്ടലില്‍ അഗ്നിബാധ: 12 പേര്‍ മരിച്ചു

കറാച്ചി ഹോട്ടലില്‍ അഗ്നിബാധ: 12 പേര്‍ മരിച്ചു

കറാച്ചി: പാകിസ്ഥാനിലെ വലിയ നഗരങ്ങളിലൊന്നായ കറാച്ചിയിലെ റീജന്റ് പ്ലാസ ഹോട്ടലില്‍ തിങ്കളാഴ്ച അഗ്നിബാധയില്‍പ്പെട്ട് 12 പേര്‍ മരിച്ചതായി പൊലീസ് പറഞ്ഞു. 75 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരില്‍ നാല് പേര്‍ സ്ത്രീകളും പരിക്കേറ്റവരില്‍ ചിലര്‍ വിദേശികളാണെന്നും റിപ്പോര്‍ട്ടുണ്ട്.
ഫോര്‍ സ്റ്റാര്‍ ഹോട്ടലിന്റെ ഗ്രൗണ്ട ഫ്‌ളോറിലുള്ള അടുക്കളയില്‍നിന്നുമാണ് അഗ്നി പടര്‍ന്നത്. തുടര്‍ന്നു കെട്ടിടമാകെ വ്യാപിച്ചു. അഗ്നി പടര്‍ന്നതിനെ തുടര്‍ന്നു നിരവധി പേര്‍ ഗസ്റ്റ് റൂമുകളില്‍ കുടുങ്ങി. ചിലര്‍ രക്ഷപ്പെടാനുള്ള തിരക്കിനിടെ ജനലില്‍നിന്നും താഴേക്കു ചാടുകയുണ്ടായി. തീ പടര്‍ന്നപ്പോള്‍ ഉയര്‍ന്ന പുക ശ്വസിച്ച് പലര്‍ക്കും അസ്വസ്ഥതയനുഭവപ്പെട്ടു. ഹോട്ടലില്‍ അപകടം നടന്ന സമയത്ത് പാകിസ്ഥാന്റെ ആഭ്യന്തര, അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങളുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്.
അപകടത്തെ തുടര്‍ന്ന് അഗ്നിശമന സേന എത്തിച്ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി. മൂന്നു മണിക്കൂറിലേറേ നേരമെടുത്താണ് അഗ്നി ശമിപ്പിച്ചത്. ഹോട്ടലിലുള്ള എല്ലാവരെയും ഒഴിപ്പിച്ചു.

Comments

comments

Categories: World

Related Articles