രാജഗിരിയില്‍ ഇന്റെര്‍കോളേജ് ഫെസ്റ്റ് ‘സ്‌പ്ലെന്‍ഡോറേ 2016’ സമാപിച്ചു

രാജഗിരിയില്‍ ഇന്റെര്‍കോളേജ് ഫെസ്റ്റ് ‘സ്‌പ്ലെന്‍ഡോറേ 2016’ സമാപിച്ചു

 

കളമശ്ശേരി: രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘സ്‌പ്ലെന്‍ഡോറേ ഇന്റെര്‍കോളേജ് ഫെസ്റ്റ്’ സമാപിച്ചു. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും 25ഓളം കോളേജുകളില്‍ നിന്നായി 300ഓളം വിദ്യാര്‍ഥികള്‍ പങ്കെടുത്ത ഇന്റെര്‍കോളേജ് ഫെസ്റ്റ്, പ്രശസ്ത സിനിമാതാരം ടിനി ടോം ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടനയോഗത്തില്‍ രാജഗിരി കോളേജിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. ജോസഫ് ഐ. ഇഞ്ചോടി, പ്രിന്‍സിപ്പല്‍ ബിനോയ് ജോസഫ്, അദ്ധ്യാപക കോര്‍ഡിനേറ്റര്‍മാരായ റവ. ഫാ. ഷിന്റോ ജോസഫ്, ഡോ. കെ. എക്‌സ്. ജോസഫ്, പ്രൊഫ. അനില്‍ ജോണ്‍, റോഷ്‌നി വിനോദ്, വിദ്യാര്‍ത്ഥി കോര്‍ഡിനേറ്റര്‍മാരായ ജോര്‍ജജ് ഷെര്‍വിന്‍, ഷൈന മരിയ എന്നിവര്‍ സന്നിഹിതരായിരുന്നു.

പുതുതലമുറ വിദ്യാര്‍ത്ഥികളിലെ കലാബോധവും അഭിരുചിയും പ്രോത്സാഹിപ്പിക്കാന്‍ സ്‌പ്ലെന്‍ഡോറേയ്ക്ക് സാധിച്ചുവെന്ന് ഡോ. ജോസഫ് ഐ. ഇഞ്ചോടി പറഞ്ഞു. വൈകീട്ട് 4 മണിക്ക് നടന്ന സമാപനയോഗത്തില്‍ സ്‌പ്ലെന്‍ഡോറേ ഇന്റെര്‍കോളേജ് ചാമ്പ്യന്‍മാരായ തേവര സേക്രഡ് ഹാര്‍ട്ട് കോളേജ്, രാജഗിരി കോളേജ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. ജോസഫ് ഐ. ഇഞ്ചോടി, പ്രിന്‍സിപ്പാള്‍ ബിനോയ് ജോസഫ്, എന്നിവരില്‍നിന്നും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.

Comments

comments

Categories: Education

Related Articles