വേള്‍ഡ് ട്രേഡ് സെന്റര്‍ ബിസിനസ് തുടങ്ങാനുള്ള ഉത്തമ കേന്ദ്രം

വേള്‍ഡ് ട്രേഡ് സെന്റര്‍ ബിസിനസ്  തുടങ്ങാനുള്ള ഉത്തമ കേന്ദ്രം

 

കേരളത്തിലെ കമ്പനികള്‍ക്ക് വേള്‍ഡ് ട്രേഡ് സെന്റര്‍ കൊച്ചി നല്‍കുന്ന പുതിയ അവസരങ്ങള്‍ എന്തൊക്കെയായിരിക്കും?
98 രാജ്യങ്ങളിലായി 330 ലധികം അംഗങ്ങളുള്ള വേള്‍ഡ് ട്രേഡ് സെന്ററില്‍ പുതുതായി ലൈസന്‍സ് ലഭിച്ച സ്ഥാപനമാണ് വേള്‍ഡ് ട്രേഡ് സെന്റര്‍ കൊച്ചി. 15000-ലധികം വേള്‍ഡ് ട്രേഡ് സെന്റര്‍ പ്രൊഫഷണലുകളുടെ പിന്തുണയാണ് ഈ ആഗോള സ്ഥാപനത്തിനുള്ളത്. അന്താരാഷ്ട്ര ആവശ്യങ്ങള്‍ നിറവേറ്റാന്‍ വേണ്ടി പ്രാദേശിക ബിസിനസ് സമൂഹത്തെ സഹായിക്കുന്ന തരത്തിലാണ് വേള്‍ഡ് ട്രേഡ് സെന്ററിന്റെ പ്രവര്‍ത്തനങ്ങളെല്ലാം തന്നെ ക്രമീകരിച്ചിരിക്കുന്നത്. പ്രാദേശിക ബിസിനസിനെ മറ്റൊരു വേള്‍ഡ് ട്രേഡ് സെന്റര്‍ റീജിയണില്‍ ഉള്‍പ്പെടുന്ന ബിസിനസ് സ്ഥാപനവുമായി നേരിട്ട് ബന്ധിപ്പിക്കുന്നതിലൂടെയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ അവര്‍ നിര്‍വഹിക്കുന്നത്. വ്യാപാരം വളര്‍ത്തുന്നതിനായി വിവിധ റീജിയണുകളിലെ വേള്‍ഡ് ട്രേഡ് സെന്ററില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളെ തമ്മില്‍ ബന്ധിപ്പിക്കുന്നു.

അടിസ്ഥാന സൗകര്യത്തിന്റെ കാര്യത്തില്‍ എത്രത്തോളം വലുതായിരിക്കും വേള്‍ഡ്
ട്രേഡ് സെന്റര്‍ കൊച്ചി ?
770,000 ചതുരശ്രയടി സ്ഥലത്താണ് വേള്‍ഡ് ട്രേഡ് സെന്റര്‍ കൊച്ചിയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. രണ്ട് ടവറുകളിലായാണ് വേള്‍ഡ് ട്രേഡ് സെന്റര്‍ കൊച്ചി പ്രവര്‍ത്തിക്കുന്നത്. കെപി
എംജി, സെറോക്‌സ്, വിഷ്വല്‍ ഐക്യു, ഫോരേറണ്‍, തിയറി വൈ തുടങ്ങിയ പ്രമുഖ ഇടപാടുകാരാണ് ടവര്‍ ഒന്നില്‍ പ്രവര്‍ത്തിക്കുന്നത്.

വേള്‍ഡ് ട്രേഡ് സെന്റര്‍ കൊച്ചിയുടെ ഓഫീസില്‍ ഏതുതരത്തിലുള്ള ബിസിനസുകളും വ്യാപാരമേഖലകളുമായിരിക്കും നിലവില്‍വരുന്നത്?
ഐടി, ഐടിഇഎസ് സെസ് തുടങ്ങിയ കമ്പനികളിലെ വികസന പ്രവര്‍ത്തനങ്ങളായിരിക്കും കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ നടക്കുന്നത്. മാത്രവുമല്ല, ഐടി, ഐടിഇഎസ് സെസ് എന്നിവയുടെ കീഴിലുള്ള എല്ലാവര്‍ക്കും അവരുടെ ഓഫീസുകള്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ കൊച്ചിയില്‍ തുടങ്ങാനാവും.

വേള്‍ഡ് ട്രേഡ് സെന്റര്‍ കൊച്ചിയില്‍ ബിസിനസ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന ഒരു കമ്പനി ഇതിനായി ചെലവഴിക്കേണ്ട പ്രാഥമിക നിക്ഷേപവും കൂടിയ നിക്ഷേപവും എത്രത്തോളമായിരിക്കും ?
വേള്‍ഡ് ട്രേഡ് സെന്റര്‍ വാടകയ്ക്കു നല്‍കുന്ന സ്ഥലം ഒരു വലിയ കാലയളവിലേക്കാണ്. എന്നാല്‍ ഒരു ഓഫീസ് തുടങ്ങാനാവശ്യമായ സ്ഥലത്തിന് മൂലധന നിക്ഷേപം നല്‍കേണ്ട ആവശ്യമില്ല. എന്നാല്‍ ഓഫീസിനാവശ്യമായ ഇന്റീരിയറുകള്‍ക്ക് ന്യായമായ തുക കമ്പനികള്‍ നിക്ഷേപിക്കേണ്ടതായി വരും. അതുകൊണ്ടുതന്നെ വേള്‍ഡ് ട്രേഡ് സെന്റര്‍ കൊച്ചിയിലെ ഫര്‍ണിഷ് ചെയ്ത ഓഫീസുകളും വാടകയ്ക്കു നല്‍കും.

വേള്‍ഡ് ട്രേഡ് സെന്റര്‍ കൊച്ചിയില്‍ ഓഫീസ് സ്ഥാപിക്കാനിരിക്കുന്ന അന്താരാഷ്ട്ര ഓര്‍ഗനൈസേഷനുകളും സ്ഥാപനങ്ങളും ഏതൊക്കെയായിരിക്കും?
ഐടി, ഐടിഇഎസ് സെസ് എന്നിവയ്ക്ക് കീഴിലുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും ഇവിടെ ഓഫീസ് തുടങ്ങാവുന്നതാണ്. ഇപ്പോള്‍ കെപിഎംജി, സെറോക്‌സ് തുടങ്ങിയ മള്‍ട്ടി നാഷണല്‍ കമ്പനികള്‍ വാടകയിനത്തില്‍ ഇവിടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഞങ്ങളുടെ രണ്ടാം ഘട്ടത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്നതിന് നിരവധി മള്‍ട്ടിനാഷണല്‍ കമ്പനികള്‍ താല്‍പര്യം പ്രകടിപ്പിക്കുന്നുമുണ്ട്.

കൊച്ചിയിലെ വേള്‍ഡ് ട്രേഡ് സെന്ററില്‍ ബിസിനസ് തുടങ്ങുന്നതിലൂടെ ഓര്‍ഗനൈസേഷനുകള്‍ക്ക് എന്തൊക്കെ ആനുകൂല്യങ്ങളും സൗകര്യങ്ങളുമാണ് പ്രത്യേകമായി ലഭ്യമാക്കുന്നത്?
നികുതി ഇളവുകള്‍ക്കും മറ്റ് ആനുകൂല്യങ്ങള്‍ക്കും പുറമേ സെസ് യൂണിറ്റുകള്‍ക്ക് ആഗോള ഡബ്ല്യൂടിസി കൂട്ടായ്മയുടെ ഭാഗമാകാനും അവസരം ലഭിക്കും.

ചെറുകിട, ഇടത്തരം ബിസിനസുകള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും എന്തൊക്കെ അവസരങ്ങളായിരിക്കും വേള്‍ഡ് ട്രേഡ് സെന്റര്‍ കൊച്ചി മുഖേനെ ലഭിക്കുന്നത്?
ബോര്‍ഡ് റൂം, മീറ്റിംഗ് റൂം തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ഇവിടെ നിന്ന് ലഭ്യമാക്കുന്നുമുണ്ട്. പ്രത്യേകിച്ച് ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും തങ്ങളുടെ ബിസിനസ് മീറ്റിംഗുകള്‍ സംഘടിപ്പിക്കാനുള്ള ഒരു ഉത്തമസ്ഥലം കൂടിയായിരിക്കും വേള്‍ഡ് ട്രേഡ് സെന്റര്‍ കൊച്ചി. മിതമായ നിരക്കിലായിരിക്കും ഇത് ലഭ്യമാക്കുക. മാത്രവുമല്ല, ഉപഭോക്താക്കളുടെ ആവശ്യമനുസരിച്ച് കൂടുതല്‍ സൗകര്യങ്ങളും ഇവിടെ നിന്ന് ലഭ്യമാക്കും. വേള്‍ഡ് ട്രേഡ് സെന്റര്‍ സംഘടിപ്പിക്കുന്ന ക്ലാസുകളും മറ്റ് പദ്ധതികളും ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും വളര്‍ന്നുവരുന്ന സംരംഭകര്‍ക്കും ഏറെ ഉപകാരപ്രദമായിരിക്കും. ബിസിനസിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കാനും മറ്റും ഏറെ പ്രയോജനകരമായിരിക്കും.

ഇന്നത്തെ മാറുന്ന ആഗോള സാഹചര്യത്തില്‍ വേള്‍ഡ് ട്രേഡ് സെന്ററിന്റെ പ്രസക്തി?
അന്താരാഷ്ട്ര വിപണിയിലേക്കുള്ള ഒരു പ്രവേശന കവാടമാണിത്. ഒരു സര്‍ക്കാര്‍ സ്ഥാപനം അല്ലെന്നിരിക്കെ ഒരു സമയപരിധിക്കുള്ളില്‍ ഏറ്റവും മികച്ച വിവരങ്ങളാണ് ഇവിടെ നിന്നു ലഭ്യമാക്കുന്നത്.

എങ്ങനെയായിരിക്കും വേള്‍ഡ് ട്രേഡ് സെന്റര്‍ ഇവന്റുകള്‍ക്കും ഇന്റര്‍നാഷണല്‍ ട്രേഡ് ഫെയറുകള്‍ക്കും വേണ്ട സഹായങ്ങള്‍ ലഭ്യമാക്കുന്നത്?
ഇന്റര്‍നാഷണല്‍ ട്രേഡ് ഫെയറുകളെയും ഇന്‍വെസ്റ്റേഴ്‌സ് സമ്മിറ്റുകളെയും പ്രചരിപ്പിക്കാനായി വലിയൊരു ദൗത്യമാണ് വേള്‍ഡ് ട്രേഡ് സെന്റര്‍ ഏറ്റെടുത്തിരിക്കുന്നത്. ഡബ്ല്യൂടിസി ഗ്ലോബല്‍ നെറ്റ് വര്‍ക്ക് മുഖേനെയാണ് ഇത് ചെയ്യുന്നത്. വ്യാപാര നിക്ഷേപ മേഖലകളില്‍ മുന്‍ഗണന ലഭിക്കുന്ന ഒരിടമായ പ്രൊജക്ട് കേരളയുടെ സുഗമമായ നടത്തിപ്പിനു വേണ്ടിയും വേള്‍ഡ് ട്രേഡ് സെന്റര്‍ കൊച്ചി പ്രവര്‍ത്തിക്കും.

Comments

comments

Categories: FK Special