ടിഎംഎ-എച്ച്എല്‍എല്‍ സിഎസ്ആര്‍ അവാര്‍ഡ് ശോഭ ലിമിറ്റഡിന്

ടിഎംഎ-എച്ച്എല്‍എല്‍ സിഎസ്ആര്‍ അവാര്‍ഡ്  ശോഭ ലിമിറ്റഡിന്

 

തിരുവനന്തപുരം: ട്രിവാന്‍ഡ്രം മാനേജ്‌മെന്റ് അസോസിയേഷന്‍ നല്‍കുന്ന 2016ലെ ടിഎംഎഎ-ച്ച്എല്‍എല്‍ സിഎസ്ആര്‍ അവാര്‍ഡ് ശോഭ ലിമിറ്റഡിന്റെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ചു. ഡിസംബര്‍ എട്ട്, ഒന്‍പത് തിയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന ട്രിമ 2016ല്‍ വച്ച് പുരസ്‌കാരം കൈമാറുമെന്ന് ടിഎംഎ സെക്രട്ടറി ജി. ഉണ്ണിക്കൃഷ്ണന്‍ അറിയിച്ചു.

ഇന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലും ചുവടുറപ്പിച്ചിട്ടുള്ള റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ശോഭ ലിമിറ്റഡിന്റെ സിഎസ്ആര്‍ വിഭാഗമായ ശ്രീകുരുംബ എഡ്യൂക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് നടപ്പാക്കിവരുന്ന സാമൂഹ്യപ്രതിബദ്ധതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. വിദ്യാഭ്യാസം, വൃദ്ധ ജനസംരക്ഷണം, ആരോഗ്യപരിപാലനം, വനിതാ ശാക്തീകരണം, ശിശുക്ഷേമം, സാമൂഹികക്ഷേമം തുടങ്ങിയ മേഖലകളിലെല്ലാം ഇവരുടെ പ്രവര്‍ത്തനം വ്യാപിച്ചുകിടക്കുന്നു.വടക്കഞ്ചേരി, കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്തുകളില്‍ താഴേത്തട്ടുമുതലുള്ള സമഗ്ര വികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന ഗ്രാമശോഭയാണ് ഇവരുടെ പ്രധാന പ്രവര്‍ത്തനങ്ങളിലൊന്ന്. ശോഭ അക്കാദമി, ശോഭ ഐക്കണ്‍, ശോഭ ഹെര്‍മിറ്റേജ്, ശോഭ ഹെല്‍ത്ത് കെയര്‍, ശോഭ കമ്യൂണിറ്റി സെന്റര്‍, ശോഭ യംഗ് മദര്‍ റിഹാബിലിറ്റേഷന്‍ പ്രോഗ്രാം തുടങ്ങിയ പരിപാടികളിലൂടെയും സമൂഹത്തിനും സാധാരണക്കാര്‍ക്കും ഒട്ടേറെ ഗുണകരമായ പദ്ധതികളാണ് നടപ്പാക്കുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങളാണ് ശോഭയെ പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്.

വളര്‍ന്നുവരുന്ന മാനേജര്‍മാരെ പ്രോല്‍സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അസോസിയേഷന്‍ നടപ്പാക്കുന്ന നൈപുണ്യ വികസന പരിപാടികളുടെ ഭാഗമായി മികച്ച പേപ്പര്‍ പ്രസന്റേഷന് മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികള്‍ക്കായി ടിഎംഎ-കിംസ് അവാര്‍ഡും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ മല്‍സരത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ കേരളയിലെ മൂന്നാം സെമസ്റ്റര്‍ എംബിഎ വിദ്യാര്‍ഥി എം.ഷാരോണ്‍ ഒന്നാം സ്ഥാനം നേടി. 15000 രൂപയും സര്‍ട്ടിഫിക്കറ്റുമാണ് പുരസ്‌കാരം. ഇതും ട്രിമ 2016നോടനുബന്ധിച്ചു നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും. സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ക്കും മികച്ച പേപ്പര്‍ പ്രസന്റേഷനുമുള്ള പുരസ്‌കാരങ്ങള്‍ക്കു പുറമേ മികച്ച മാനേജ്‌മെന്റ് ലീഡര്‍ഷിപ്പിനും ട്രിമയില്‍ പുരസ്‌കാരം നല്‍കുന്നുണ്ട്. സണ്‍ടെക് ബിസിനസ്ഗ്രൂപ്പ് സിഇഒനന്ദകുമാറിന് ഇത്തവണത്തെ മാനേജ്‌മെന്റ് ലീഡര്‍ഷിപ്പ് അവാര്‍ഡ് ചടങ്ങില്‍ സമ്മാനിക്കും.

ഓള്‍ ഇന്‍ഡ്യ മാനേജ്‌മെന്റ് അസോസിയേഷനുമായി (എഐഎംഎ) അഫിലിയേറ്റ് ചെയ്തിട്ടുള്ള ട്രിവാന്‍ഡ്രം മാനേജ്‌മെന്റ് അസോസിയേഷന്‍ മാനേജ്‌മെന്റ് രംഗത്തു പ്രവര്‍ത്തിക്കുന്ന പ്രൊഫഷണലുകളുടെ അപ്പെക്‌സ് ബോഡിയാണ്. 1985ല്‍ സ്ഥാപിതമായ ടിഎംഎയില്‍ നിലവില്‍ 325 വ്യക്തിഗത അംഗങ്ങളും 30 കോര്‍പ്പറേറ്റ് അംഗങ്ങളും 20 വിദ്യാര്‍ഥി അംഗങ്ങളുമാണുള്ളത്. ടിഎംഎയുടെ വാര്‍ഷിക കണ്‍വെന്‍ഷനാണ് ട്രിമ.

Comments

comments

Categories: Branding