തിയോ വാല്‍ക്കോട്ടിന് ഗിന്നസ് റെക്കോര്‍ഡ്

തിയോ വാല്‍ക്കോട്ടിന് ഗിന്നസ് റെക്കോര്‍ഡ്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ആഴ്‌സണലിന്റെ വിംഗറായ ഇംഗ്ലണ്ട് താരം തിയോ വാല്‍ക്കോട്ട് ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി. 34 മീറ്റര്‍ ഉയരത്തില്‍ നിന്നും താഴേക്ക് വീണ പന്തിനെ നിയന്ത്രിച്ചാണ് തിയോ വാല്‍ക്കോട്ട് ലോക റെക്കോര്‍ഡിനര്‍ഹനായത്.

പതിനെട്ട് മീറ്റര്‍ ഉയരത്തില്‍ നിന്നും വീണ പന്തിനെ നിയന്ത്രണത്തിലാക്കി അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി തുടക്കമിട്ട റെക്കോര്‍ഡ് 32 മീറ്ററില്‍ തിരുത്തിയ ഇംഗ്ലീഷ് ഫുട്‌ബോള്‍ ഫ്രീസ്റ്റൈലറായ ജോണ്‍ ഫാന്‍വര്‍ത്തിനെയും മറി കടന്നാണ് തിയോ വാല്‍ക്കോട്ടിന്റെ നേട്ടം.

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് അധികൃതരുടെ സാന്നിധ്യത്തിലായിരുന്നു വാല്‍ക്കോട്ടിന്റെ പ്രകടനം. വാല്‍ക്കോട്ടിനൊപ്പം മത്സരിക്കാന്‍ ആഴ്‌സണസലിന്റെ തന്നെ താരങ്ങളായ ലോറന്റ് കോസിന്‍ലെ, ഫ്രാന്‍സിസ്, കോക്വലിന്‍, നാചോ മോണ്‍റിയല്‍ എന്നിവരുണ്ടായിരുന്നെങ്കിലും പരാജയപ്പെട്ടു.

അതോടൊപ്പം, സമകാലിക ഫുട്‌ബോളിലെ ഏറ്റവും വേഗമേറിയ ഫുട്‌ബോളര്‍മാരിലൊരാളാണ് തിയോ വാല്‍ക്കോട്ട്. ജമൈക്കന്‍ ഇതിഹാസ സ്പ്രിന്റര്‍ ഉസൈന്‍ ബോള്‍ട്ടുമായി നൂറ് മീറ്റര്‍ ഓട്ടത്തില്‍ മത്സരിക്കാന്‍ മാത്രം വേഗമുള്ള താരമായാണ് വാല്‍ക്കോട്ട് വിലയിരുത്തപ്പെടുന്നത്.

Comments

comments

Categories: Sports