റുപെ കാര്‍ഡ് ഉപയോഗം 118% വര്‍ധിച്ചു

റുപെ കാര്‍ഡ് ഉപയോഗം 118% വര്‍ധിച്ചു

 

ന്യൂഡെല്‍ഹി: നവംബര്‍ എട്ടിന് ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിച്ചതിനുശേഷം ആദ്യയാഴ്ചയില്‍ രാജ്യത്ത് റുപെ കാര്‍ഡ് ഉപയോഗത്തില്‍ 118.6 ശതമാനം വര്‍ധനവുണ്ടായെന്ന് ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ). ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകളിലും 70.5 ശതമാനത്തിന്റെ മുന്നേറ്റമുണ്ടായതായി ആര്‍ബിഐ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
നവംബര്‍ ഒന്‍പത് മുതല്‍ 15 വരെ പിഒസി (പോയിന്റ് ഓഫ് സെയ്ല്‍) ടെര്‍മിനലുകള്‍ വഴി റുപെ കാര്‍ഡ് ഉപയോഗിച്ച് 46.6 ലക്ഷം ഇടപാടുകളാണ് നടന്നത്. തൊട്ട് മുന്‍പത്തെ ആഴ്ചയില്‍ 15.5 ലക്ഷം ഇടപാടുകള്‍ മാത്രമേയുണ്ടായുള്ളു.
നോട്ട് നിരോധനത്തിനൊപ്പം ബാങ്കുകളില്‍ നിന്ന് പിന്‍വലിക്കാവുന്ന തുകയിലും നിയന്ത്രണമേര്‍പ്പെടുത്തിയത് ഡിജിറ്റല്‍ രൂപത്തിലെ പണമിടപാടുകള്‍ക്ക് ജനങ്ങളെ പ്രേരിപ്പിച്ചു. റുപെ കാര്‍ഡ് വഴി ആകെ 65.6 ലക്ഷം ഇടപാടുകളാണ് ഇക്കാലയളവില്‍ നടന്നിട്ടുള്ളത്. ഇതില്‍ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലെ 19 ലക്ഷവും ഉള്‍പ്പെടുമെന്നും ആര്‍ബിഐ വെളിപ്പെടുത്തി. അതേസമയം, മാസ്റ്റര്‍കാര്‍ഡ് ഡെബിറ്റ് കാര്‍ഡിലൂടെ 1.58 കോടി ഇടപാടുകളാണ് നോട്ട് റദ്ദാക്കല്‍ പ്രഖ്യാപിച്ച് ഒരാഴ്ചയ്ക്കകം നടന്നത്. മാസ്റ്റര്‍ കാര്‍ഡ് ഡെബിറ്റ് കാര്‍ഡ് ഇടപാടുകളില്‍ 24 ശതമാനത്തിന്റെ വര്‍ധനയും രേഖപ്പെടുത്തി.

Comments

comments

Categories: Branding