പുതിയ 20, 50 രൂപ നോട്ടുകള്‍ ഇറക്കും

പുതിയ 20, 50 രൂപ നോട്ടുകള്‍ ഇറക്കും

 

മുംബൈ : പുതിയ 20, 50 നോട്ടുകള്‍ പുറത്തിറക്കുമെന്ന് ആര്‍ബിഐ അറിയിച്ചു. നിലവില്‍ വിനിമയത്തിലുള്ള ഇതേ മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിക്കില്ലെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി. പുതിയ 20, 50 നോട്ടുകലില്‍ നേരിയ മാറ്റങ്ങള്‍ മാത്രമാവും ഉണ്ടാവുക.

500, 1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയ ശേഷം പുതിയ 500, 2000 രൂപ നോട്ടുകള്‍ ഈയിടെ ആര്‍ബിഐ പുറത്തിറക്കിയിരുന്നു. എന്നാല്‍ ഈ നോട്ടുകള്‍ വേണ്ടത്ര ലഭ്യമാകാത്തത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. പിന്‍വലിച്ച അത്രയും മൂല്യത്തിലുള്ള നോട്ടുകള്‍ വീണ്ടും ഇറക്കില്ലെന്ന് കഴിഞ്ഞ ദിവസം ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞിരുന്നു. രാജ്യത്ത് കറന്‍സി ഉപയോഗം പരമാവധി കുറയ്ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്.

Comments

comments

Categories: Slider, Top Stories