ലോക റാങ്കിംഗില്‍ പി വി സിന്ധു ഏഴാമത്

ലോക റാങ്കിംഗില്‍ പി വി സിന്ധു ഏഴാമത്

മുംബൈ: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി വി സിന്ധു കരിയറില്‍ ആദ്യമായി ലോക റാങ്കിംഗില്‍ ഏഴാം സ്ഥാനത്തേക്ക് ഉയര്‍ന്നു. സീസണില്‍ ചൈന ഓപ്പണ്‍, ഹോങ്കോങ് ഓപ്പണ്‍ സീരീസുകളില്‍ മികച്ച പ്രകടനം പുറത്തെടുത്തതാണ് സിന്ധുവിന്റെ റാങ്കിംഗിലെ മുന്നേറ്റത്തിന് കാരണമായത്.

ചൈന ഓപ്പണ്‍ സീരീസില്‍ കിരീട ജേതാവായ പി വി സിന്ധു ഹോങ്കോങ് ഓപ്പണ്‍ സീരീസില്‍ രണ്ടാം സ്ഥാനമാണ് നേടിയത്. കഴിഞ്ഞ റിയോ ഒളിംപിക്‌സ് ബാഡ്മിന്റണില്‍ വെള്ളി മെഡലും പി വി സിന്ധു സ്വന്തമാക്കിയിരുന്നു.അതേസമയം, പതിനൊന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്ന ഇന്ത്യയുടെ സൈന നെഹ്‌വാള്‍ പുതിയ റാങ്കിംഗ് പട്ടികയില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി പത്താമതെത്തി.

ഇത്തവണത്തെ ഹോങ്കോങ് ഓപ്പണ്‍ കിരീടം നേടിയ ചൈനയുടെ തായ് സൂ യിങ്ങാണ് ഒന്നാം സ്ഥാനത്ത്. റിയോ ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവായ സ്‌പെയിനിന്റെ കരോലിന മരിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയായിരുന്നു തായ് സൂ യിങ്ങിന്റെ മുന്നേറ്റം. തായ്‌ലാന്‍ഡ് താരം രാച്ചനോക് ഇനാത്തോണ്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്കും കയറി.

Comments

comments

Categories: Sports