എഫ്ഡിസി പ്രശ്‌നം കോടതിക്ക് പുറത്തു തിര്‍പ്പാക്കാന്‍ മരുന്നു കമ്പനികളുടെ ശ്രമം

എഫ്ഡിസി പ്രശ്‌നം കോടതിക്ക്  പുറത്തു തിര്‍പ്പാക്കാന്‍  മരുന്നു കമ്പനികളുടെ ശ്രമം

മുംബൈ: മുന്നൂറിലധികം സംയുക്ത മരുന്നുകള്‍ക്ക് (ഫിക്‌സഡ് ഡോസ് കോമ്പിനേഷന്‍, എഫ്ഡിസി) വിലക്കേര്‍പ്പെടുത്താനുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം റദ്ദാക്കിയ ഡെല്‍ഹി ഹൈക്കോടതി നടപടി ഫാര്‍മ കമ്പനികളില്‍ പ്രതീക്ഷ ജനിപ്പിക്കുന്നു. വിഷയത്തില്‍ ഒരു വര്‍ഷത്തിലധികമായി ആരോഗ്യ മന്ത്രാലയത്തോട് നിരന്തരം തര്‍ക്കത്തിലായിരുന്നു മരുന്നു കമ്പനികള്‍. കേസില്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചതിനാല്‍, കോടതിക്കു പുറത്തുവെച്ച് പ്രശ്‌നപരിഹാരം തേടാനുള്ള ഒരുക്കത്തിലാണ് അവര്‍.
കോടതിക്കു പുറത്ത് ഈ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.ശാസ്ത്രീയമായി സുരക്ഷിതമല്ലെന്ന്
തെളിഞ്ഞ ഉല്‍പ്പന്നങ്ങള്‍ ഉപേക്ഷിക്കാന്‍ തയാര്‍ -മാന്‍കൈന്‍ഡിന്റെ മാനേജിംഗ് ഡയറക്റ്ററും ഫെഡറേഷന്‍ ഓഫ് ഫാര്‍മ എന്റര്‍പ്രണേഴ്‌സിന്റെ ചെയര്‍മാനുമായ രമേഷ് ജുനേജ വ്യക്തമാക്കി. കോടതി വിധി മരുന്നു കമ്പനികളുടെ വിജയമാണെന്നും ഇത്തരം കാര്യങ്ങളില്‍ നിയമ വഴി സ്വീകരിക്കുന്നതിനു മുന്‍പ് കമ്പനികളുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തേണ്ടിയിരുന്നുവെന്നും ഇന്ത്യന്‍ ഡ്രഗ് മാനുഫാക്‌ച്ചേഴ്‌സ് അസോസിയേഷന്‍ അംഗമായ ആര്‍ എസ് സാംഗ്‌വി പറഞ്ഞു.

Comments

comments

Categories: Business & Economy