നെക്സ്റ്റ് എജുക്കേഷന്‍ എക്‌സോള്‍വറിനെ സ്വന്തമാക്കി

നെക്സ്റ്റ് എജുക്കേഷന്‍ എക്‌സോള്‍വറിനെ സ്വന്തമാക്കി

 

ഹൈദരാബാദ്: ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെ-12 വിദ്യാര്‍ത്ഥികള്‍ക്കുള്ള ലേണിംഗ് സൊലൂഷന്‍ പ്രൊവൈഡറായ നെക്സ്റ്റ് എജുക്കേഷന്‍ ഗുരുഗ്രാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എജുക്കേഷന്‍ ടെക്‌നോളജി സ്റ്റാര്‍ട്ടപ്പായ എക്‌സോള്‍വറിനെ ഏറ്റെടുത്തു. കഴിഞ്ഞ പന്ത്രണ്ട് മാസത്തിനിടയിലുള്ള കമ്പനിയുടെ മൂന്നാമത്തെ ഏറ്റെടുക്കലാണിത്. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള വണ്‍ ടു വണ്‍ ലേണിംഗ് പ്ലാറ്റ്‌ഫോമാണ് എക്‌സോള്‍വര്‍. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ലയന നടപടികള്‍ പൂര്‍ത്തിയാകും.

രണ്ടു സംരംഭകര്‍ ഒന്നിക്കുന്നതോടെ രണ്ടു സ്ഥാപനങ്ങളുടേയും സാധ്യതകള്‍ കൂടുതല്‍ വിജയകരമായി ഒന്നിച്ചുകൊണ്ടു പോകാന്‍ കഴിയും-നെക്‌സ്റ്റ് എജുക്കേഷന്‍ സഹസ്ഥാപകനായ ബിയാസ് ദേവ് റല്‍ഹാന്‍ പറഞ്ഞു. ആമീര്‍ മൊജീബും മൊഹമ്മദ് അക്വിബും ചേര്‍ന്ന് ഫെബ്രുവരിയിലാണ് എക്‌സോള്‍വറിന് തുടക്കം കുറിച്ചത്. ആറു മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഐഐറ്റി വിദ്യാര്‍ത്ഥികളുടെ സഹായത്തോടെ മാത്‌സ്, ഫിസിക്‌സ്, കംമ്പ്യൂട്ടര്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പരിശീലനത്തിനുള്ള പ്ലാറ്റ്‌ഫോം എക്‌സോള്‍വര്‍ ഒരുക്കി. ലേണ്‍നെക്സ്റ്റുമായുള്ള ലയനത്തോടെ വിദ്യാര്‍ത്ഥികള്‍ക്ക് 50 ല്‍ ആധികം ട്യൂട്ടേഴ്‌സിനെ ഓണ്‍
ലൈന്‍ പ്ലാറ്റ്‌ഫോമിലും ലഭ്യമാകും.

Comments

comments

Categories: Branding